ഫേസ്ബുക്ക് ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു

By Web TeamFirst Published Nov 18, 2018, 10:16 AM IST
Highlights

അതേ സമയം ഫേസ്ബുക്ക് നോട്ടിഫിക്കേഷന് പ്രശ്നം അനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പുതിയ അപ്ഡേറ്റുകള്‍ വരുന്നുണ്ട്. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് പ്രശ്നം അനുഭപ്പെടാന്‍ തുടങ്ങിയത്.
 

ഫേസ്ബുക്കിന്‍റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. ഇത് ആഗോള വ്യാപകമായി ഉള്ള പ്രതിഭാസമാണോ ഇത് എന്ന് വ്യക്തമല്ല. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നില്ല. ഡെസ്ക്ടോപ്പ് പതിപ്പില്‍ Something went wrong എന്നാണ് എഴുതി കാണിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫേസ്ബുക്ക് ആപ്പില്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്. 

അതേ സമയം ഫേസ്ബുക്ക് നോട്ടിഫിക്കേഷന് പ്രശ്നം അനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പുതിയ അപ്ഡേറ്റുകള്‍ വരുന്നുണ്ട്. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് പ്രശ്നം അനുഭപ്പെടാന്‍ തുടങ്ങിയത്.

ഇത്തരത്തില്‍ തന്നെ ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായിരുന്നു. ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത് വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ മറ്റ്  സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് പലരും ഫേസ്ബുക്ക് ന്യൂസ്ഫീഡ് പ്രവര്‍ത്തന രഹിതമായ കാര്യം അറിഞ്ഞത്. പലര്‍ക്കും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതിനും പ്രശ്നം  നേരിട്ടു. 

ട്വിറ്ററില്‍ ഫേസ്ബുക്ക് ഡൗണായത് പ്രധാന ട്രെന്‍റിംഗ് ടോപ്പിക്കായി

ഇതേ സമയം പല മൊബൈലുകളിലും ഫേസ്ബുക്ക് ആപ്പ് പ്രവര്‍ത്തന രഹിതമായി ആഗോള വ്യാപകമായി തന്നെ പ്രശ്നം അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 

click me!