
അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ആഴ്ചകൾ കഴിഞ്ഞാൽ ഫേസ്ബുക്കിൻ്റെ മുഖം തന്നെ ഒന്നുമാറും. ഫേസ്ബുക്ക് ഇനി കൂടുതൽ രസകരവും സംവാദപരവുമാകും. പുതിയ മാറ്റങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന് ഫേസ്ബുക്ക് ഡിസൈൻ മാനേജർ ഷാലി ന്യുയൻ, ഡിസൈൻ ഡയറക്ടർ റിയാൻ ഫ്രെയ്റ്റാസും അറിയിച്ചു.
ഒാരോ അപ്ഡേഷനും നേരത്തേ സങ്കീര്‍ണമായിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ പെട്ടെന്ന് വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും അടുത്തതിലേക്ക് മാറാനും സഹായിക്കുന്ന രീതിയിൽ ആകുമെന്നാണ് ഇരുവരും ബ്ലോഗ് പോസ്റ്റിൽ പറയുന്നത്.
സുഹൃത്തുക്കളിൽ ആരുടെ കമൻ്റുകൾക്കാണ് നേരിട്ട് മറുപടി പറയേണ്ടതെന്ന് കണ്ടെത്താൻ പുതിയ മാറ്റം കൂടുതൽ സഹായിക്കും. അടുത്തഘട്ടത്തിൽ വിവരങ്ങൾ ചേർക്കുന്നത് നവീകരിച്ച് പുതിയ മുഖവും അനുഭൂതിയും പകരാനാണ് ലക്ഷ്യം. കളർ കോൺട്രാസ്റ്റ് വർദ്ധിപ്പിച്ചും അക്ഷരങ്ങളുടെ ഫോണ്ടിൽ മാറ്റം വരുത്തിയും ഐക്കണുകൾ വലുപ്പം കൂട്ടിയും, കമൻ്റ്, ഷെയർ ബട്ടണുകളിൽ മാറ്റം വരുത്തിയുമാണ് പുതുമ കൊണ്ടുവരുന്നത്. പോസ്റ്റ് ചെയ്യുന്നവരുടെയും കമൻ്റ് ചെയ്യുന്നവരുടെയും സർക്കുലർ പ്രൊഫൈൽ പിക്ചർ കൂടി കാണാനുമാകും.
ഒരു പോസ്റ്റ് വായിച്ചുകഴിഞ്ഞാൽ ബാക്ക് ബട്ടൺ ഉപയോഗിച്ച് അതെ സ്ഥലത്തേക്ക് തന്നെ മടങ്ങാനും സൗകര്യമൊരുങ്ങും. ആരുടെ പോസ്റ്റിനാണ് കമൻ്റ് വന്നിരിക്കുന്നതെന്ന് ആരുടേതാണ് വായിക്കുന്നതെന്നും ഉപയോക്താക്കൾക്ക് അറിയാനും കഴിയും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam