
ആപ്പിൾ ഐ ഫോൺ 6 പുതിയ ഗോൾഡൻ കളറിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു. 32 ജിബി ശേഷിയുള്ള ഫോൺ ആമസോൺ വഴി മാത്രമായിരിക്കും ലഭ്യമാവുക. 26,999 രൂപയാണ് വില. ഇൗ വർഷം ആദ്യം സ്പേസ് ഗ്രേ കളറിൽ ഐ ഫോൺ 6 വിപണിയിലെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതൽ ജനപ്രിയ കളർ ഗോൾഡൻ ആണെന്ന തിരിച്ചറിവിലാണ് പുതിയ കളർ പതിപ്പിൽ ഫോൺ എത്തുന്നത്.
ആമസോൺ 19,600 രൂപ വരെ എക്സ്ചേഞ്ച് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്മാർട് ഫോൺ എക്സ്ചേഞ്ചിന് 2000 കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോൾഡൻ കളർ ഐ ഫോൺ 6 വാങ്ങുന്നവർക്ക് വോഡഫോൺ അഞ്ച് മാസത്തെ 45 ജിബി സൗജന്യ ഡാറ്റ ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് മാസം കാലാവധിയുള്ള ഡാറ്റാ ഒാഫർ റീചാർജ് ചെയ്യുന്നവർക്കാണ് അധിക ഡാറ്റയായി ഇത് നൽകുന്നത്.
പ്രീപെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നവരാണെങ്കിൽ അവർക്കും പുതിയ ഫോൺ വാങ്ങുന്നത് വഴി അധിക ഡാറ്റ ലഭിക്കും. 2014ലാണ് ഐ ഫോൺ 6 പ്ലസിനൊപ്പം ഐ ഫോൺ 6-നെ തിരികെ വിളിച്ചത്. 1334x750 റെസലൂഷനിൽ 4.7 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എ 8 പ്രോസസർ, 1 ജിബി റാം, 8 മെഗാപിക്സൽ റിയർ ഫേസിങ്ക്യാമറ, 1.2 മെഗാപിക്സൽ ഫ്രണ്ട് കൃാമറ എന്നിവയും പ്രത്യേകതയാണ്. ഐ.ഒ.എസ് 11 ആണ് ഫോണിൽ ഉള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam