വെള്ളത്തില്‍ മുങ്ങിയ കാറുകള്‍; ആ പ്രളയ ചിത്രവും വ്യാജം

By Web TeamFirst Published Aug 11, 2018, 1:59 AM IST
Highlights

ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന വീഡിയോ ആണ് ആദ്യം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് ഒഡീഷയില്‍ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു

കേരളം പേമാരിയെയും പ്രളയത്തിനെയും അഭിമുഖീകരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രളയക്കെടുതിയാണെന്ന് പറയുന്ന ചില വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന വീഡിയോ ആണ് ആദ്യം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് ഒഡീഷയില്‍ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു. 

പിന്നീട് കൊച്ചിയിലെ റിനോ കമ്പനിയില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകള്‍ എന്ന ചിത്രമായിരുന്നു രംഗത്തുവന്നത്. ഇത് കേരളത്തില്‍ തന്നെയായിരുന്നു എന്നാല്‍ 2013 ല്‍ കളമേശിരിയില്‍ റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയ ചിത്രങ്ങളായിരുന്നു. ഇത്തരത്തിലുള്ള വ്യാജമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

click me!