മലയാളത്തിലെ സോഷ്യല്‍ മീഡിയ പേജുകളിലും, വാട്ട്സ്ആപ്പിലും ഇന്നുമുതല്‍ വൈറലായി വരുന്ന വീഡിയോ ആണ്. ചാലിയാര്‍ പുഴയിലൂടെ ഒലിച്ചുവരുന്ന മാനുകള്‍ എന്ന വീഡിയോ

തിരുവനന്തപുരം: കേരളത്തിലെ പെരുമഴക്കാലത്ത് അനവധി അപകടങ്ങളും മരണങ്ങളും സംഭവിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് മഴ സംബന്ധിച്ച് വിവിധതരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ മലയാളത്തിലെ സോഷ്യല്‍ മീഡിയ പേജുകളിലും, വാട്ട്സ്ആപ്പിലും ഇന്നുമുതല്‍ വൈറലായി വരുന്ന വീഡിയോ ആണ്. ചാലിയാര്‍ പുഴയിലൂടെ ഒലിച്ചുവരുന്ന മാനുകള്‍ എന്ന വീഡിയോ. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ മഴലഭിച്ച സ്ഥലം എന്ന നിലയില്‍ പലരും ഈ വീഡിയോ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം. അടുത്തിടെ ഒഡീഷയിലുണ്ടായ മഴയില്‍ സംഭവിച്ചതാണിതെന്നാണ് പറയുന്നു. ലൈവ് ലീക്ക് അടക്കമുള്ള യൂട്യൂബ് ചാനലുകളില്‍ ഈ വീഡിയോ ജൂലൈ 21 മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതിനാല്‍ തന്നെ ഇത് കേരളത്തിലോ, ചാലിയാറിലോ സംഭവിക്കുന്നതല്ലെന്ന് വ്യക്തം.