
കണ്ണിന്റെ കാഴ്ച പടലമായ റെറ്റിന നശിക്കുന്ന അന്ധത വരുത്തുന്ന അപൂർവ പാരമ്പര്യ നശിപ്പിക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ. ഫിലാഡൽഫിയയിലെ സ്പാർക്ക് തെറാപ്യൂട്ടിക്സിന്റെതാണ് വില.
ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീൻ തെറാപ്പി വഴിയാണ് നിർമിച്ചത്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂർവ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. നിലവിൽ 1000ഓളം രോഗികളാണ് ഉള്ളത്.
രോഗം അപൂർവമായതിനാൽ തന്നെ 50 പേരിൽ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. നശിച്ച ജീനുകളെ പുനർനിർമിക്കുന്ന ലക്ഷ്വർന ജീൻ തെറാപ്പി വഴി നിർമിച്ച ആദ്യ അമേരിക്കൻ മരുന്നാണ്. മരുന്നിന് വൻ തുക ഈടാക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കിൽ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam