
ഫയര്‍ഫോക്സിന്‍റെ പുതിയ ബ്രൗസര്‍ ക്വോണ്ടത്തിന്‍റെ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തോളം എടുത്താണ് ഇത്തരത്തില്‍ ഒരു ബ്രൗസര്‍ ഫയര്‍ഫോക്സ് വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് പ്രമുഖ ബ്രൗസറുകളെക്കാള്‍ കൂടുതല്‍ വേഗതയും, ലൈറ്റും ആണ് ഈ ബ്രൗസര്‍ എന്നാണ് ഫയര്‍ഫോക്സിന്‍റെ അവകാശവാദം.
ഫയര്‍ഫോക്സിന്‍റെ അവകാശവാദ പ്രകാരം ക്രോമിന്‍റെ ശേഷിയേക്കാള്‍ രണ്ടിരട്ടിയും, എന്നാല്‍ 30 ശതമാനം ക്രോമിനെക്കാള്‍ ലൈറ്റും ആണ് ക്വോണ്ടം. ഇതിന് ഒപ്പം എല്ലാ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍സും ഈ ബ്രൗസറില്‍ ലഭിക്കും. ഒപ്പം കസ്റ്റമറൈസേഷന്‍ ചെയ്യാനും സാധിക്കും. ഇന്ന് വിപണിയിലുള്ള എല്ലാ ബ്രൗസറുകള്‍ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ക്വോണ്ടത്തിന് സാധിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam