സൗദി പൗരത്വമുള്ള 'സോഫിയ' ഇന്ത്യയിലേക്ക്: നിങ്ങള്‍ക്കും ചോദ്യം ചോദിക്കാം

By Web DeskFirst Published Dec 28, 2017, 1:02 PM IST
Highlights

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ മനുഷ്യ റോബോട്ട് സോഫിയ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ 30 ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. 

പരിപാടിയില്‍ തിരഞ്ഞെടുത്ത സദസിനു മുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരമുണ്ട്. ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ട്വീറ്റു ചെയ്താല്‍ മതി. കൃത്രിമബുദ്ധി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സോഫിയയ്ക്ക് കഴിഞ്ഞ ഒക്‌ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. 

ഒരു മണിക്കൂര്‍ നേരം സദസുമായി സോഫിയ ആശയവിനിമയം നടത്തും.ഐഐടി ക്യാമ്പസില്‍ ഒരു ദിവസം മുഴുവന്‍ സോഫിയ ഉണ്ടാകും. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ്.

click me!