
ദില്ലി: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ കിടിലന്‍ ഓഫറുകളുമായി ആമസോണും, ഫ്ലിപ്പ്കാര്‍ട്ടും സീസണ്‍ സെയില്‍ ആരംഭിക്കുകയാണ്. സെപ്തംബര്‍ 20 മുതല്‍ 24വരെ ബിഗ് ബില്ല്യണ്‍ ഡേയ്സ് എന്ന പേരിലാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വില്‍പ്പന. അതേ സമയം സെപ്തംബര്‍ 21 മുതല്‍ 24വരെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ആമസോണിന്‍റെ വില്‍പ്പനോത്സവം.
ഫ്ലിപ്പ്കാര്‍ട്ട് 80 മുതല്‍ 90 ശതമാനം വരെ കിഴിവ് ചില ഡീലുകള്‍ക്ക് ഈ ദിവസങ്ങളില്‍ നല്‍കും. എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം വരെ ഡിസ്കൌണ്ട് ഉണ്ട്. ബജാജ് വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് നോ കോസ്റ്റ് ഇഎംഐയില്‍ സാധനം വാങ്ങാം. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ തന്നെ വാലറ്റ് ഫോണ്‍പേ വഴി ഷോപ്പ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിക്കും.
താഴെക്കാണിച്ച മൊബൈല്‍ ബ്രാന്‍റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ ലഭിക്കും
ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് എട്ടുവരെ പ്രത്യേക അത്ഭുത ഓഫറുകളും ഫ്ലിപ്പ്കാര്‍ട്ട് അവതരിപ്പിക്കും. 80 വിഭാഗങ്ങളിലായി 8 കോടി ഉത്പന്നങ്ങള്‍ വാങ്ങുവാനാണ് ബിഗ് ബില്ല്യണ്‍ ഡേ അവസരം ഒരുക്കുന്നത്. ഒപ്പം പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
ഇതേ സമയം ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ രാത്രി ഒന്‍പത് മണിമുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് ഗോള്‍ഡന്‍ മണിക്കൂറുകള്‍. ഈ സമയത്ത് എക്സ്ക്യൂസീവ് ഓഫറുകള്‍ ലഭിക്കും. ഒപ്പം 10 ശതമാനം വരെ ക്യാഷ്ബാക്കും ചില ഡീലുകളില്‍ ലഭിക്കും.
വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗിന് 10 ശതമാനം വരെ ഡിസ്ക്കൌണ്ട് ലഭിക്കും. ആപ്പിള്‍, ഷവോമി, ലെനോവ, സാംസങ്ങ് എന്നിവരുടെ ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭിക്കും എന്നാണ് പറയുന്നത്. ഒപ്പം ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍ക്കും വലിയ കിഴിവുണ്ട്.
അമസോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് പത്ത് ശതമാനം ക്യാഷ്ബാക്ക് ഉണ്ട്. പ്രീമിയം മെമ്പര്‍മാര്‍ക്കായി സെപ്തംബര്‍ 20, ഉച്ചയ്ക്ക് 12 മണിക്ക് സെയില്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ സന്ദര്‍ശിക്കാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam