വെളുത്ത ജിറാഫുകള്‍ വീണ്ടും; ശാസ്ത്ര രഹസ്യം ഇതാണ്

By Web DeskFirst Published Sep 15, 2017, 5:46 PM IST
Highlights

നെയ്റോബി:  ചരിത്രത്തില്‍ ആദ്യമായി വെളുത്ത ജിറാഫുകളെ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍. കെനിയയിലാണ് വെളുത്ത ജിറാഫുകളെ കണ്ടെത്തിയത്. അമ്മ ജിറാഫിന്റെയും കുട്ടി ജിറാഫിന്റെയും ചിത്രങ്ങളാണ് പതിഞ്ഞത്.  ഒരു കൂട്ടം വെളുത്ത ജിറാഫുകളെ കെനിയയിലെ കാട്ടു വനങ്ങളില്‍ കണ്ടെത്തിയിട്ട് നാളുകള്‍ കഴിഞ്ഞു. 2016 ജനുവരിയാണ് ഇത്തരത്തില്‍ ജിറാഫുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് ഇവയെ രണ്ടാമതായി കണ്ടത്.

വെളുത്ത ജിറാഫ് എന്നത് ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. കെനിയയിലും താന്‍സാനിയയിലുമാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. 'ലീകുസം' എന്നറിയപ്പെടുന്ന ഒരു ജനിതക വ്യവസ്ഥ ജിറാഫുകളില്‍ കാണപ്പെടുന്നു. ഇത് ശരീരത്തില്‍ വര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നു. ഈ അവസ്ഥ മൃഗങ്ങളുടെ യഥാര്‍ത്ഥ പാറ്റേണുകളുടെ ചില ബാഹ്യരേഖകള്‍ കാണിച്ചേക്കാം, അതിനാലാണ് ചില പാടുകള്‍ ഇവയില്‍ ദൃശ്യമാകുന്നതെന്നു വിദഗ്ദര്‍ പറയുന്നു.

click me!