എഐ ടെക്‌നോളജി മോഷ്ടിച്ച് ചൈനീസ് കമ്പനിക്ക് നൽകാൻ ശ്രമിച്ച ഗൂഗിൾ മുൻ ജീവനക്കാരൻ ജയിലിലേക്ക്

Published : Feb 02, 2026, 04:45 PM IST
AI Logo

Synopsis

സാധാരണയായി ഹാക്കർമാരും സാമ്പത്തിക തട്ടിപ്പ് സംഘങ്ങളും ഡാറ്റ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്.

സാൻ ഫ്രാൻസിസ്കോ: ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഡാറ്റ വളരെ വിലപ്പെട്ടതാണ്. ഡാറ്റ മോഷണവുമായി ബന്ധപ്പെട്ട കേസുകൾ പതിവായി പുറത്തുവരാറുണ്ട്. സാധാരണയായി ഹാക്കർമാരും സാമ്പത്തിക തട്ടിപ്പ് സംഘങ്ങളും ഡാറ്റ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഇപ്പോൾ ടെക് ഭീമനായ ഗൂഗിളിലെ ഒരു മുൻ എഞ്ചിനീയർക്കെതിരെ തന്നെ സാമ്പത്തിക ചാരപ്രവർത്തനവും ട്രേഡ് രഹസ്യം മോഷണവും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഗൂഗിളിന്റെ മുൻ എഞ്ചിനീയറായ ലിന്വെയി ഡിംഗ് ചൈനയിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനായി ഗൂഗിളിന്‍റെ എഐ ചിപ്പ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് രഹസ്യ രേഖകൾ മോഷ്ടിച്ചു എന്നാണ് കേസ്. സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിലെ നടപടികൾക്ക് ശേഷം, 12 അംഗ ജുറി ചേർന്ന് ഡിങിനെ ബിസിനസ് രഹസ്യ മോഷണവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിലും ചൈനീസ് സർക്കാരിന് നേട്ടമുണ്ടാക്കുന്ന സാമ്പത്തിക ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. 38 വയസ്സുള്ള ലിൻവെയ് ഡിംഗ് ഗൂഗിളിൽ നിന്ന് ആയിരക്കണക്കിന് രഹസ്യ രേഖകൾ മോഷ്ടിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിച്ചുവെന്നാണ് കേസ്.

കാലിഫോർണിയ നോർത്ത് ജില്ലയിലെ യു എസ് ജില്ലാ കോടതിയിൽ 15 ദിവസത്തിൽ അധികം നീണ്ട ക്രിമിനൽ ട്രയലിന് ശേഷമാണ് ഈ വിധി വന്നത്. ഡിംഗ് ഒരു ചൈനീസ് പൗരനാണെന്ന് അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. 2019 മുതൽ ഗൂഗിളിൽ ജോലി ചെയ്തിരുന്ന ഡിംഗ്, കമ്പനിയിലെ ആയിരക്കണക്കിന് ആന്തരിക രേഖകൾ തന്റെ ആപ്പിൾ നോട്‍സ് ആപ്പിൽ പകർത്തുകയും പിന്നീട് അവ പിഡിഎഫ് രൂപത്തിൽ സ്വകാര്യ കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം.

വിധി വന്നതിന് ശേഷം ഡിംഗ് പ്രതികരിക്കാൻ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷക സ്ഥാപനമായ ഗുഡ്വിൻ പ്രോക്ടർ എൽഎൽപിയിലെ ഗ്രാന്റ് ഫോണ്ടോ, ജുറിയുടെ തീരുമാനത്തെ ആദരിക്കുന്നു എന്നും എങ്കിലും വിധിയോട് യോജിക്കുന്നില്ല എന്നും പറഞ്ഞു. വിലപ്പെട്ട ടെക്‌നോളജി മോഷ്ടിച്ചാൽ ശിക്ഷ ഉറപ്പാണ് എന്നതാണ് ജുറി നൽകിയ വ്യക്തമായ സന്ദേശം എന്നും നമ്മുടെ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ ശക്തികളിൽ നിന്ന് അമേരിക്കയെ ശക്തമായി സംരക്ഷിക്കും എന്നും നോർത്ത് കാലിഫോർണിയ ജില്ലയിലെ യുഎസ്. അറ്റോർണി ക്രെയ്ഗ് മിസാകിയൻ പറഞ്ഞു.

ഗൂഗിളിന്റെ റെഗുലേറ്ററി അഫയേഴ്സ് വൈസ് പ്രസിഡന്റ് ലി-ആൻ മൾഹോളൻഡ് നീതി ഉറപ്പാക്കാൻ സഹായിച്ച ജുറിയോട് കമ്പനി നന്ദിയുള്ളതാണെന്ന് അറിയിച്ചു. ലിന്വയ് ഡിംഗ് ഒളിച്ചോടാനുള്ള സാധ്യതയില്ലെന്ന് വിധി പ്രഖ്യാപിച്ചതിന് ശേഷം ജഡ്‍ജ് വിൻസ് ചാബ്രിയ വ്യക്തമാക്കി. ശിക്ഷ പ്രഖ്യാപിക്കുന്നതുവരെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്നുമാണ് കോടതി ഉത്തരവ്. ഡിംഗിന് ഓരോ ബിസിനസ് സീക്രെറ്റ് കേസിനും പരമാവധി 10 വർഷം ഓരോ സാമ്പത്തിക ചാരപ്രവർത്തന കേസിനും പരമാവധി 15 വർഷവും വരെ ജയിൽ ശിക്ഷ ലഭിക്കാവുന്നതാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവന്‍റെ പിറവിയെക്കുറിച്ച് പുതിയ സൂചനകൾ, ബഹിരാകാശത്ത് അതിശയ തന്മാത്ര കണ്ടെത്തി ഗവേഷകർ
അതിസമ്പന്നരെ ബഹിരാകാശം കാണിക്കുന്ന ടൂറിസം പദ്ധതി പൊടുന്നനെ നിർത്തലാക്കി ബ്ലൂ ഒറിജിൻ; കാരണം ഇതാണ്