
ദില്ലി: ജിയോണിയുടെ ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍ പുറത്തിറങ്ങുന്നു. 7000 എംഎഎച് ബാറ്ററിയാണ് ഈ ഫോണില്‍ എത്തുന്നത്. ജിയോണി എം 2017 എന്നാണ് ഫോണിന് നല്‍കിയിരിക്കുന്ന കോഡ് നെയിം. വിപണിയില്‍ എത്തുമ്പോള്‍ ഇതിന്‍റെ പേര് ജിയോണി എം6 ആയിരിക്കും എന്നാണ് സൂചന. വരും വര്‍ഷമാദ്യം തന്നെ ഫോണ്‍ പുറത്തിറങ്ങും.
ബാറ്ററിക്കുപുറമെ ഒക്ടോ-കോര്‍ 1.96 ജിഎച്ചസെഡ് പ്രൊസസര്‍ ആണ്. ഇതിന് പുറമെ ആറ് ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. 230 ഗ്രാമാണ് ഫോണിന്റെ ഭാരം. സെല്‍ഫി പ്രിയര്‍ക്ക് വേണ്ടി 8 മെഗാ പിക്‌സല്‍ ക്യാമറയും 13, 12 മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ക്യാമറയുമുണ്ട്. 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ 6.0 മാഷ്മലോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രം - കണ്‍സപ്റ്റ് മോഡല്‍
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam