ക്ലിക്ക് ചെയ്താല്‍ പോണ്‍ സൈറ്റിലേക്ക്; വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് അടച്ചുപൂട്ടി ഗോവ

By Web TeamFirst Published Oct 23, 2019, 7:12 PM IST
Highlights

സൈറ്റിന്‍റെ ഒരുഭാഗത്ത് ആധാര്‍, ഡിജി ലോക്കര്‍, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. 

പനജി: ഗോവ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പോണ്‍ സൈറ്റുകളിലേക്കുള്ള ലിങ്ക്. സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് വെബ്‍സൈറ്റ് അടച്ചുപൂട്ടി. വെബ്‍സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ പോണ്‍ സൈറ്റിലേക്കാണ് എത്തിയിരുന്നത്. www.education.goa.in എന്ന വെബ്സൈറ്റാണ് അടച്ചുപൂട്ടിയത്. സൈറ്റിന്‍റെ ഒരുഭാഗത്ത് ആധാര്‍, ഡിജി ലോക്കര്‍, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

ഒരോ ചിത്രത്തിലും ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യേക ടാബ് തുറക്കുകയും പോണ്‍ സൈറ്റിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിരുന്നത്. വെബ്സൈറ്റ് ആര്‍ക്കൈവായ വേബാക്ക് മെഷീനില്‍ സൈറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ലഭ്യമാണ്. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ സുരക്ഷ കുറവ് സംബന്ധിച്ച് വിദഗ്ധര്‍ രംഗത്തെത്തി. ട്വിറ്ററില്‍ എലിയട്ട് ആല്‍ഡേഴ്സന്‍ എന്നറിയപ്പെടുന്ന സെക്യൂരിറ്റി റിസര്‍ച്ചര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ഈ വര്‍ഷമാണ് ഗോവ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് പരിഷ്കരിച്ചത്. 
 

⚠️ NSFW ⚠️

1. During an investigation I found the website https://t.co/DCTpwkh7jw. An related website? Not at all! This is a porn website.

— Elliot Alderson (@fs0c131y)
click me!