ഇംഗ്ലീഷ് വേണ്ട; ഇനി മലയാളത്തില്‍ പറഞ്ഞാലും ഗൂഗിള്‍ കേള്‍ക്കും

By Web DeskFirst Published Aug 14, 2017, 5:03 PM IST
Highlights

വളർന്നുകൊണ്ടിരിക്കുന്ന മൊബൈൽ ആപ്പാണ് ഗൂഗിളിൻ്റെ വോയിസ് സെർച്ച് ആപ്പ്. എട്ട് ഇന്ത്യൻ ഭാഷകളിൽ വോയിസ് സെർച്ച് ചെയ്യാനുളള സൌകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്.തെലുങ്ക് , ഉർദു എന്നീ ഭാഷകളിലാണ്  ആപ്പിലൂടെ വോയിസ് സെർച്ച് ചെയ്യാൻ സാധിക്കുക.

ആന്‍ഡ്രോയിഡ്  ഫോണിലെ ജിബോർഡ് ആപ്പിലും  ഗൂഗിൾ ആപ്പിലും ഇന്ത്യന്‍ ഭാഷകള്‍ സപ്പോർട്ട് ചെയ്യും. പുതിയ ഭാഷയിൽ വോയിസ് സെര്‍ച്ച് ചെയ്യുന്നതിന് മുമ്പ് സെറ്റിങ്ങ്സിൽ ഓപ്ഷനില്‍ നിസ് വോയിസ് സെറ്റിങ്സിലെ ഭാഷ  തെരഞ്ഞടുക്കണം. ജിബോർഡ് ഉപയോഗിക്കുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്തതിന് ശേഷം സെറ്റിങ്സിൽ നിന്നും ഭാഷ തെരഞ്ഞെടുക്കണം.

click me!