സിംപിള്‍, പവര്‍ഫുള്‍ ഗൂഗിളിന്‍റെ ഡ്യുവോ

By Web DeskFirst Published Aug 22, 2016, 11:22 AM IST
Highlights

ന്യൂയോര്‍ക്ക്: ഗൂഗിള്‍ തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ''ഡ്യുവോ'' ശ്രദ്ധേയമാകുന്നതായി റിപ്പോര്‍ട്ട്. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്‍റെ ഈ പുതിയ ആപ്പിന് ലഭിക്കുന്നത്. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് വീഡിയോ ചാറ്റ്, ഐഎംഒ എന്നിവയോട് കിടപിടിക്കുന്നതാണ് ഡ്യൂവോ എന്നാണ് ടെക് നിരീക്ഷകരുടെ തന്നെ വാദം.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമായി ഇതാദ്യമായാണ് വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കുന്നത്. മൊബൈല്‍ നമ്പര്‍ മാത്രമാണ് കോള്‍ ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആരംഭിക്കാന്‍ വേണ്ടത്. ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. ഇതിന് പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ഒറ്റ ടാപ്പില്‍ വീഡിയോ കോളിംഗ് തുടങ്ങാം. ഗ്രൂപ്പ് ചാറ്റിംഗ് നടക്കില്ല, നേരിട്ടുള്ള വീഡിയോ കോളിംഗ് മാത്രമേ സാധിക്കു.

നെറ്റ്‌വര്‍ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ച് ആപ്പ് പ്രവര്‍ത്തിക്കും. കോള്‍ എടുക്കും മുമ്പ് ഫോണിന്‍റെ സ്‌ക്രീനില്‍ മുഴുവനായി വീഡിയോ കാണാന്‍ സഹായിക്കുന്ന നോക്ക് നോക്ക് ഫീച്ചറും ഡ്യുവോയിലുണ്ട്. വളരെ വേഗം വീഡിയോ കോളിംഗ് ആരംഭിക്കാനാകും. 

വേഗംകുറഞ്ഞ നെറ്റ്‌വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ കോളിങ് നടത്താനും ഗൂഗിള്‍ ഡ്യുവോയ്ക്ക് കഴിയും. ബാന്‍ഡ്‌വിഡ്ത് കുറയുമ്പോള്‍ വീഡിയോയുടെ റെസല്യൂഷന്‍ കുറച്ച് കോളിന് തടസ്സമുണ്ടാകാതെ നോക്കും. വീഡിയോ കോളിങ് തുടരുന്ന സമയത്ത് വൈഫൈ പരിധിയില്‍ നിന്ന് ഡേറ്റാ നെറ്റ്‌വര്‍ക്കിലേക്ക് എത്തിയായും കോള്‍ തടസ്സപ്പെടില്ല. 

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റപോമുകളില്‍ ഗൂഗിള്‍ ഡ്യുവോ പ്രവര്‍ത്തിക്കും. സങ്കീര്‍ണതകളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പന. മൊബൈല്‍ വീഡിയോ ചാറ്റിംഗിലെ സങ്കീര്‍ണതകളും പരിമിതികളും ഒഴിവാക്കി ലളിതമാക്കുക എന്നതാണ് ഗൂഗിള്‍ ഡ്യുവോയുടെ ലക്ഷ്യം. 

click me!