ട്രായി ഡാറ്റപാക്കുകളുടെ കാലാവധി ഒരു വര്‍ഷമാക്കി

Published : Aug 22, 2016, 10:09 AM ISTUpdated : Oct 05, 2018, 01:26 AM IST
ട്രായി ഡാറ്റപാക്കുകളുടെ കാലാവധി ഒരു വര്‍ഷമാക്കി

Synopsis

ദില്ലി: പ്രചരണത്തിന് വേണ്ടി നടത്തുന്ന ഡാറ്റ പദ്ധതികളുടെ കാലാവധി 90 ദിവസത്തിൽ നിന്നു 365 ദിവസമായി ഉയർത്തി ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം. ഒരു ഡേറ്റ ഓഫർ പ്രഖ്യാപിച്ചാൽ നിലവിൽ പരമാവധി 90 ദിവസമായിരുന്നു അതിന്‍റെ കാലാവധി. തുടർന്നു ഓഫർ തുടരണമെങ്കിൽ ചെറിയൊരു ഇടവേള നൽകി വേണം വീണ്ടുമവതരിപ്പിക്കാൻ. ഈ നിയന്ത്രണമാണു ട്രായ് എടുത്തു കളഞ്ഞത്.

ടെലികോം കൺസ്യൂമർ പ്രൊഡക്ഷന്‍ റെഗുലേഷന്‍റെ 10-മത്തെ ഭേദഗതിയിലൂടെയാണു ട്രായ് ഡേറ്റ കാലാവധി ഉയർത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ചെറിയ തുകയ്ക്ക് കൂടുതൽ കാലാവധിയുള്ള ഡാറ്റ ഓഫറുകൾ ഉപയോഗിക്കുന്നവർക്കു ഗുണകരമാകാനാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്നു ട്രായ് വിശദീകരിക്കുന്നു. 

ഒരു വർഷത്തേക്ക് പ്രമോഷനൽ ഡാറ്റ ഓഫർ നൽകാൻ ടെലികോം സേവന ദാതാക്കൾക്ക് അവസരം നൽകുന്നതോടെ ഡാറ്റ ഓഫറുകളിൽ കമ്പനികള്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കും എന്നാണ് ട്രായി വ്യക്തമാക്കുന്നത്. റിലയൻസ് ജിയോ കൂടി രംഗത്തെത്തിയതോടെ മൊബൈൽ ഡേറ്റ വിപണി മുൻപെങ്ങുമില്ലാത്ത വിധം മൽസരം നേരിടുമ്പോഴാണു ട്രായ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം
ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം