ഇ-മെയിലില്‍ നിങ്ങളെ 'വെറുപ്പിച്ച' കാര്യങ്ങള്‍ക്ക് ഗൂഗിള്‍ പരിഹാരം കണ്ടു

By Web DeskFirst Published Sep 22, 2017, 9:14 AM IST
Highlights

ഇ-മെിയിലില്‍ ഒരു മേല്‍വിലാസം ലഭിച്ചാല്‍ അത് കോപ്പി ചെയ്യാനും അത് ഗൂഗിള്‍ മാപ്പില്‍ പേസ്റ്റ് ചെയ്ത് സെര്‍ച്ച് ചെയ്യാനും ഒക്കെയായി കുറച്ചധികം സമയനഷ്ടവും ഒപ്പം ബുദ്ധിമുട്ടുകളും അനുഭവിക്കണം. ഒരു പക്ഷെ അത് മൊബൈലില്‍ ആണെങ്കില്‍ കോപ്പി ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആ മേല്‍വിലാസം മാന്വലായി ടൈപ്പ് ചെയ്യുന്നവര്‍ വരെയുണ്ട്. 

ഇങ്ങനെ ചെയ്യുമ്പോഴും ചില അക്ഷരങ്ങളോ കുത്തോ, കോമയോ എന്തെങ്കിലും ഒന്നു മാറിയാല്‍ , ഉദ്ദേശിച്ച സ്ഥലം തന്നെ മാറിപ്പോയേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ മെയിലില്‍ വരുന്ന മേല്‍വിലാസങ്ങള്‍ ഹൈപ്പര്‍ ടെക്‌സറ്റായി കാണാം. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉദ്ദേശിക്കുന്ന സ്ഥലം നേരിട്ട് ഗൂഗിള്‍ മാപ്പില്‍ വ്യക്തമാകും.

ഇത്തരത്തില്‍ മെയിലില്‍ വരുന്ന ഫോണ്‍ നമ്പറുകളും ഇനി കോപ്പി ചെയ്്ത് പേസ്റ്റ് ചെയ്യേണ്ട ആഴശ്യമില്ല. മൊബൈലില്‍ ജി-മെയില്‍ ആപ്ലിക്കേഷനില്‍ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് കോളിങ് ലോഗിലേക്ക് പോകും. മറ്റു മെയിലിങ് സംവധാനങ്ങളിലെല്ലാം ഈ ഫീച്ചര്‍ നേരത്തെ തന്നെ ചേര്‍ത്തിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുകളില്‍ വൈകിയാണ് ഈ ഫീച്ചര്‍  എത്തിയിരിക്കുന്നത്.

ഈ സംവിധാനം ഗൂഗിളില്‍ ചെക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ടതില്ല. മുഴുവന്‍ ഉപയോക്താക്കള്‍ക്കും സൗകര്യം ലഭ്യമാകാന്‍ മൂന്ന് ദിവസങ്ങള്‍ കൂടി വേണമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
 

click me!