Latest Videos

ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം; ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ

By Web TeamFirst Published Oct 21, 2022, 10:00 AM IST
Highlights

ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതാണ് ഹൈലൈറ്റ്‌സ്. എങ്ങനെയാണ് ഫോൺ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും.

ദില്ലി: കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 'ഫാമിലി ലിങ്ക് ആപ്പ്' മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ എത്തിയിരിക്കുന്നത്. മാതാപിതാക്കളെ മക്കളുടെ ഓൺലൈൻ, ഓഫ്‌ലൈൻ ഫോൺ-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷൻ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങൾ കൈയ്യിൽ വയ്ക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഓൺലൈൻ വഴി ചെയ്യാൻ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷൻ ലഭിക്കും.  

നിലവിൽ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്‌സ്, കൺട്രോൾസ്, ലൊക്കേഷൻ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ൽ അവതരിപ്പിക്കുമ്പോൾ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതാണ് ഹൈലൈറ്റ്‌സ്. എങ്ങനെയാണ് ഫോൺ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമൺസെൻസ് മീഡിയ, കണക്ട്‌സെയ്ഫ്റ്റി, ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതാണ് കൺട്രോൾസ്. ഏതെല്ലാം തരം കണ്ടന്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നൽകണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം.  പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി 'ടുഡേ ഓൺലി' ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ്  ലൊക്കേഷൻ ടാബ്  ഉപയോഗിക്കുന്നത്.

ദീപാവലിയ്ക്ക് പണി കൊടുക്കാൻ ചൈനീസ് ഹാക്കർമാർ; പെട്ടുപോകരുതെന്ന് സെർട്ട്

ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ലൊക്കേഷനും പെട്ടെന്ന് കണ്ടെത്താനാകും. കുട്ടികളുടെ ഫോണില് ‍ ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. കുട്ടികള്‌‍ക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം.  പക്ഷേ ഒരു കുഴപ്പമുണ്ട്. സൗജന്യമായി ലഭിക്കുന്ന സേവനങ്ങളാണ് ഇവയെല്ലാം എന്നത് തന്നെയാണ് പ്രശ്നം. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരോ നിമിഷത്തെക്കുറിച്ചും ചെയ്തിയെക്കുറിച്ചും ഗൂഗിൾ അറിഞ്ഞുകൊണ്ടെയിരിക്കും. കുട്ടിയെ കൂടാതെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റഡ് ആയിരിക്കും. ഈ ഡാറ്റകൾ ഭാവിയിൽ എന്തിനൊക്കെ ഉപയോഗിക്കുമെന്ന് പറയാനാകില്ല.

click me!