ഇന്‍ ആപ്പ്‌സ് - ഗൂഗിളിന്‍റെ പുതിയ സെര്‍ച്ച് വിദ്യ

By Web DeskFirst Published Sep 1, 2016, 12:19 PM IST
Highlights

ആപ്പുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിവരങ്ങള്‍ സെര്‍ച്ച് ചെയാനുള്ള പുത്തന്‍ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഇന്‍ ആപ്പ്‌സ്(In Apps) എന്നാണ് ഇതിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്.  വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പുതിയ ടാബുകള്‍ക്കും ആപ്പുകള്‍ക്കും പിന്നാലെ പോകാതെ, ഉപയോഗിക്കുന്ന ആപ്പിനുള്ളില്‍ തന്നെ സംവിധാനമൊരുക്കുകയാണ് ഗൂഗിള്‍. 

ഓഫ്‌ ലൈനായും ഇന്‍ ആപ്പ്‌സ് പ്രവര്‍ത്തിക്കും എന്നത് ഗൂഗിളിന്‍റെ പുതിയ ആശയത്തിന് മാറ്റ് കൂട്ടുകയാണ്. ജിമെയില്‍, സ്‌പോട്ടിഫൈ, യൂട്യൂബ് എന്നിങ്ങനെയുള്ള ആപ്പുകള്‍ക്ക് അനുയോജ്യമാകും വിധമാണ് ഇന്‍ ആപ്പ്‌സിനെ ഗൂഗിള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കുക. 

കൂടാതെ, പ്രചാരത്തിലുള്ള ആപ്പുകളായ ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍, ലിങ്ക്ഡ്ഇന്‍, എവര്‍നോട്ട്, ഗ്ലൈഡ്, ടോഡോയിസ്റ്റ്, ഗൂഗിള്‍ കീപ്പ് എന്നീ ആപ്പുകള്‍ക്കും ഗൂഗിള്‍ ആദ്യ ഘട്ടത്തില്‍ പുതിയ സംവിധാനം നല്‍കും. എല്‍ജി യുടെ അടുത്ത് വരുന്ന നെക്സസ് സ്മാര്‍ട്ട് ഫോണുകളിലാണ് ഗൂഗിള്‍ ഇന്‍ ആപ്പ്‌സ് സംവിധാനം ലഭ്യമാക്കുക.

click me!