ജെമിനി 3 അവതരിപ്പിച്ച് ഗൂഗിൾ; ഏറ്റവും മികച്ചത്, കുറഞ്ഞ പ്രോംപ്റ്റിലൂടെ നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുമെന്ന് അവകാശവാദം

Published : Nov 19, 2025, 12:35 AM IST
Google Gemini 3 features

Synopsis

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയതും മികച്ചതുമായ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. മികച്ച വിചിന്തന ശേഷി, ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, കോഡിങ് മികവ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. 

ഗൂഗിളിന്‍റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത പ്രശ്‌നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് പുലർത്തുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്.

സെർച്ച് ഉൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. എല്ലാ ഉപയോക്താക്കൾക്കും ജെമിനി ആപ്പിലും ഇത് ലഭ്യമാകും. എങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള പ്ലാൻ അനുസരിച്ച് ഉപയോഗ പരിധിയിൽ വ്യത്യാസമുണ്ടാകും. നിലവിൽ 65 കോടിയിലേറെ ഉപയോക്താക്കൾ എല്ലാ മാസവും ജെമിനി എഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ പറയുന്നു.

സുന്ദർ പിച്ചെ പറഞ്ഞത്…

“ജെമിനി 3 യുക്തിഭദ്രമായ ചിന്തയുടെ കാര്യത്തിൽ അത്യാധുനികമാണ്. ഒരു ആശയത്തിലെ സൂക്ഷ്മമായ സൂചനകൾ മനസ്സിലാക്കുന്നതിനോ, അല്ലെങ്കിൽ ഒരു ദുഷ്കരമായ പ്രശ്നത്തെ വേർതിരിച്ചെടുക്കുന്നതിനോ എല്ലാം ജെമിനി 3ന് കഴിയും. നിങ്ങളുടെ ആവശ്യത്തിന് പിന്നിലെ സന്ദർഭവും ഉദ്ദേശവും കണ്ടെത്താൻ ജെമിനി 3-ക്ക് കൂടുതൽ കഴിവുണ്ട്. അതിനാൽ കുറഞ്ഞ പ്രോംപ്റ്റിംഗ് വഴി നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുന്നു. വെറും രണ്ട് വർഷത്തിനുള്ളിൽ, എഐ വെറും ടെക്സ്റ്റുകളും ഇമേജുകളും വായിക്കുന്നതിൽ നിന്ന് സന്ദർഭം വായിക്കാൻ കഴിവുള്ളതായി പരിണമിച്ചുവെന്നത് വിസ്മയകരമാണ്”- ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വിശദീകരിച്ചു”

പുതിയ എഐ മോഡലിന് വ്യത്യസ്ത തരം ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാനും മനസ്സിലാക്കാനും കഴിയുമെന്ന് ഗൂഗിൾ പറയുന്നു. കൈകൊണ്ട് എഴുതിയ കുറിപ്പുകൾ, നീണ്ട ഗവേഷണ പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡെവലപ്പർമാർക്കായി ജെമിനി 3 ആന്റിഗ്രാവിറ്റി കൊണ്ടുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടാസ്‌ക്കുകൾ ആസൂത്രണം ചെയ്യാനും ടൂളുകൾ ഉപയോഗിക്കാനും കൂടുതൽ സമയത്തേക്ക് മൾട്ടി-സ്റ്റെപ്പ് പ്രവർത്തനങ്ങൾ നടത്താനും കഴിയും എന്നാണ് ഗൂഗിൾ പറയുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം