എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിള്‍; ലോകമാകെ ആശങ്ക

Published : Feb 05, 2025, 11:54 AM ISTUpdated : Feb 05, 2025, 11:59 AM IST
എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിള്‍; ലോകമാകെ ആശങ്ക

Synopsis

ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല എന്നുമായിരുന്നു ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ ഇതുവരെയുള്ള നിലപാട്

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ എന്തിനൊക്കെ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് അപ്പാടെ വെട്ടിമാറ്റുകയായിരുന്നു. 

ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിൽ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാകുന്ന തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ്
എഐ നയത്തിൽ നിന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്. സർക്കാ‌ർ പ്രതിരോധ കരാറുകൾ സ്വന്തമാക്കാൻ വേണ്ടിയാണ് ഗൂഗിൾ ഈ നയംമാറ്റം വരുത്തിയതെന്നാണ് സൂചന. ഗൂഗിളിന്‍റെ നയം മാറ്റം എഐയെ ആയുധവത്കരിക്കുമെന്ന ആശങ്ക ശക്തമാക്കുകയാണ്.

Read more: വെയില്‍ തുടരുമോ, മഴ പെയ്യുമോ? കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് എഐ, 'വെതര്‍‌നെക്സ്റ്റ്' അവതരിപ്പിച്ച് ഗൂഗിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍