പശുവിന്‍റെ സ്വകാര്യത സംരക്ഷിച്ച് ഗൂഗിള്‍

By Web DeskFirst Published Sep 17, 2016, 5:21 AM IST
Highlights

കേംബ്രിഡ്ജ്: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രത്യക്ഷപ്പെട്ട പശുവിന്‍റെ സ്വകാര്യത സംരക്ഷിച്ച് ഗൂഗിള്‍. മുഖം അവ്യക്തമാക്കിയ തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ വന്ന പശുവിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊയ് ഫെന്‍ എന്ന സ്ഥലത്ത് നിന്നും ഗൂഗിളിന്‍റെ ക്യാമറ പകര്‍ത്തിയ ചിത്രത്തിലാണ് മനുഷ്യര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വകാര്യതാ സംരക്ഷണം പശുവിന് ലഭിച്ചിരിക്കുന്നത്.

സ്ട്രീറ്റ് വ്യൂവില്‍ പെടുന്ന മനുഷ്യരുടെ മുഖം അവ്യക്തമാക്കാനുള്ള സാങ്കേതികവിദ്യയാണ് പശുവിന്‍റെ സ്വകാര്യതയും  സംരക്ഷിച്ചിരിക്കുന്നത്. 2007-ലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആരംഭിച്ചത്. മുകളില്‍ ക്യാമറ ഘടിപ്പിച്ച കാറുകള്‍ ലോകമെമ്പാടുമുള്ള തെരുവുകളിലൂടെ സഞ്ചരിച്ചാണ് സ്ട്രീറ്റ് വ്യൂവില്‍ ദൃശ്യങ്ങള്‍ എത്തിക്കുന്നത്.

click me!