ആമസോണ്‍ ഫയര്‍ ടിവിയില്‍ നിന്ന് യൂട്യൂബിനെ പിന്‍വലിച്ച്

By Web DeskFirst Published Jan 1, 2018, 2:13 PM IST
Highlights

ആമസോണ്‍ ഫയര്‍ ടിവിയില്‍ നിന്ന് യൂട്യൂബിനെ പിന്‍വലിച്ച് ഗൂഗിള്‍. ഗൂഗിളും ആമസോണും തമ്മില്‍ ഉയരുന്ന വിപണി യുദ്ധത്തിന്‍റെ ഭാഗമായാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഗൂഗിളിന്‍റെ ചില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ആമസോണ്‍ വിസമ്മതിച്ചിരുന്നു. അതിന് പകരമായാണ് യൂട്യൂബ് പിന്‍വലിച്ചത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഫയര്‍ ടിവി ഉപയോഗിക്കുന്നവര്‍ക്ക് ബ്രൗസര്‍ വഴി യൂട്യൂബ് ഉപയോഗിക്കാം എന്നാണ് ആമസോണ്‍ പറയുന്നത്. ഇതിനായുള്ള പരസ്യവും അവര്‍ കൊടുക്കുന്നുണ്ട്.

യൂട്യൂബ് ഫയര്‍ ടിവിയുടെ സില്‍ക്ക്, ഫയര്‍ഫോക്സ് ബ്രൗസര്‍ വഴി എടുക്കാവുന്ന ലക്ഷക്കണക്കിന് സൈറ്റുകളില്‍ ഒന്നുമാത്രമാണ് യൂട്യൂബെന്ന് കഴിഞ്ഞ മാസം ആദ്യം ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ജനുവരി ഒന്നുമുതല്‍ യൂട്യൂബ് ആപ്പ് ഫയര്‍ടിവിയില്‍ കിട്ടില്ലെന്ന് ആമസോണിനെ ഗൂഗിള്‍ അറിയിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആപ്പ് പിന്‍വലിച്ചതിന് ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയ്യാറായിരുന്നില്ല. 

click me!