പറഞ്ഞാല്‍ കേള്‍ക്കുന്ന ക്യാമറ!

Published : Sep 26, 2016, 04:59 PM ISTUpdated : Oct 04, 2018, 05:20 PM IST
പറഞ്ഞാല്‍ കേള്‍ക്കുന്ന ക്യാമറ!

Synopsis

 

ലോകത്തിലെ ആക്ഷന്‍ക്യാമറകളിലെ  രാജാവായ ഗോപ്രോയുടെ പുതിയ തലമുറയിലെ ഗോപ്രോ ഹീറോ 5 ബ്ലാക്ക്, ഗോപ്രോ ഹീറോ 5സെഷന്‍ ക്യാമറകളെ  കുറിച്ച് ഗോപ്രോയുടെ സ്ഥാപകനും സി ഇ ഓ യുമായ നിക്ക് വുഡ്മാന്‍ പറഞ്ഞത് ഇങ്ങനെയാണ് 'ചിന്തിക്കുക, പറയുക, ചെയ്യുക' 


കണ്ടു ശീലിച്ച ഗോപ്രോ കാഴ്ചകളുടെ പുറംതോട് പൊട്ടിച്ച് പുറത്തു വരികയാണ് വരുകയാണ് ഈ പുതുമുറക്കാര്‍. ഒരു കുഞ്ഞു ചില്ലു പെട്ടിക്കകത്തുനിന്നു നിന്ന് കണ്ട കാഴ്ച്ചകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ ആഴപ്പരപ്പിലേക്കു ഊളിയിടുകയാണ് ഈ പുതിയ രണ്ടു  ക്യാമറകള്‍.  ഗോപ്രോ ഹീറോ 5 നെ പഴയ ഗോപ്രോ ക്യാമറകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്.


പുറം കാഴ്ചയിലും സാങ്കേതികത്തികവിലും പഴതലമുറയെ കവച്ചുവെക്കുന്ന പ്രത്യേകതകളുമായാണ് ഗോപ്രോ ഹീറോയുടെ വരവ്, ഇതില്‍ എടുത്തുപറയേണ്ടത് അണ്ടര്‍ വാട്ടര്‍ ഹൗസിങ് ഇല്ലാതെ തന്നെ വെള്ളത്തിനടിയില്‍   പത്തുമീറ്റര്‍  വരെ ഉപയോഗിക്കാം എന്നതാണ്  പുതിയ ക്യാമറയില്‍ ഒരു കണ്‍ട്രോള്‍ ബട്ടണ്‍  മാത്രമേ ഒള്ളു എന്നതും പുറം കാഴ്ചയിലെ പ്രത്യേകതയാണ് 

രണ്ട് ഇഞ്ച് ടച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണ് ഗോപ്രോ ഹീറോ 5 ഇല്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതുപോലെ   പുതിയ മെനു കണ്‍ട്രോള്‍ ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന ഇളക്കങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ പുതിയ  ഇമേജ് പ്രോസ്സസറിങ് ചിപ്പ് സഹായിക്കുന്നു. എന്ന് മാത്രമല്ല ഗോപ്രോ ഹീറോ 4 നെ അപേക്ഷിച്ച് ബാറ്ററിയുടെ ദൈര്‍ഘ്യം  50 ശതമാനം അധികം  വര്‍ധിച്ചു എന്നും കമ്പനി അവകാശപ്പെടുന്നു. 

ഗോപ്രോ ഹീറോ 4 ല്‍ നിന്ന് ഹീറോ 5ല്‍ എത്തിനില്‍ക്കുമ്പോള്‍  കാഴ്ചയിലും മെനുവിലും ഒത്തിരി വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബാക്കി ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നത് വലിയ ഒരു കുറവുതന്നെയാണ്  4കെ. വീഡിയോയില്‍ 30 ഫ്രയിം പര്‍ സെക്കന്റ് ഷൂട്ട് ചെയ്യുമ്പോള്‍ ഫുള്‍ എച് ഡി യില്‍ 120 ഫ്രെയിം വരെ ഷൂട്ട് ചെയ്യാം ഹീറോ 5ല്‍ 12 മെഗാപിക്‌സലിലും ഹീറോ 5 സെഷനില്‍ 10  മെഗാപിക്‌സലിലും  ഫോട്ടോയും എടുക്കാം 


'ചിന്തിക്കുക, പറയുക,ചെയ്യുക' എന്ന് നിക്ക് വുഡ്മാന്‍ പറഞ്ഞതില്‍  ഒരു  കാര്യമുണ്ട്. വോയിസ് കണ്‍ട്രോള്‍ സൗകര്യത്തോടുകൂടിയാണ് ഹീറോ 5 തലമുറയിലെ ക്യാമറകള്‍ എത്തിയിരിക്കുന്നത്. ഏഴു വ്യത്യസ്ത ഭാഷകള്‍ ഉപയോഗിച്ച് ഈ ക്യാമറയെ കണ്‍ട്രോള്‍ ചെയ്യാം. നമ്മളുടെ ഇംഗ്ലീഷ് ആക്‌സെന്റില്‍  ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്ന് കേള്‍ക്കുന്ന ആപ്പിള്‍ സിരിയും, ഗൂഗിള്‍ അല്ലോക്കുമപ്പുറം ഗോപ്രോയുടെ വോയിസ് കണ്‍ട്രോള്‍ എത്രത്തോളം ഉപകാരപ്പെടും എന്ന് കണ്ടറിയാം 



ഗോപ്രോ ഹീറോ 5ല്‍ മൂന്ന് മൈക്രോഫോണുകളാണ് ഉള്ളത്. ഹീറോ 5 സെഷനില്‍ രണ്ടും, ജി പി എസ് ഉപയോഗിച്ച് എടുത്ത ഫോട്ടോയുടെ സ്ഥലവും വിശദാംശങ്ങളും ലഭിക്കും. ഗോപ്രോയുടെ പുതിയ ക്‌ളൗഡ് സ്റ്റോറേജ് ആയ ഗോപ്രോ പ്ലസില്‍ ചിത്രങ്ങളും വിഡിയോകളും ഓട്ടോമാറ്റിക്കായി  സേവ് ചെയ്യാനും സാധിക്കും. ഒക്ടോബര്‍ രണ്ടാംവാരത്തില്‍ വിപണിയില്‍ എത്തുന്ന ഹീറോ 5 സീരിയസ്  ക്യാമറകള്‍ക്ക്  ഗോപ്രോ ഹീറോ 4 നേക്കാള്‍ വിലക്കുറവാണ്.399 അമേരിക്കന്‍ ഡോളറിന്  ഹീറോ 5 ഉം 299 ഡോളറിന് ഹീറോ 5 സെഷനും ലഭിക്കും.

ഗോപ്രോ ഒരു ക്യാമറ കമ്പനി അല്ല, നിങ്ങളുടെ നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുന്ന കമ്പനി ആണ് ഗോപ്രോ എന്നുകൂടി പറഞ്ഞു വെക്കുന്നു ഗോപ്രോയുടെ സ്ഥാപകനും സി ഇ ഓ യുമായ നിക്ക് വുഡ്മാന്‍.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍