ബി‌എസ്‌എൻ‌എല്ലിനെയും എം‌ടി‌എൻ‌എല്ലിനെയും സർക്കാർ സ്വകാര്യവൽക്കരിക്കില്ല: കേന്ദ്ര മന്ത്രി പെമ്മസാനി ചന്ദ്രശേഖർ

Published : Mar 13, 2025, 04:08 PM ISTUpdated : Mar 13, 2025, 04:12 PM IST
ബി‌എസ്‌എൻ‌എല്ലിനെയും എം‌ടി‌എൻ‌എല്ലിനെയും സർക്കാർ സ്വകാര്യവൽക്കരിക്കില്ല: കേന്ദ്ര മന്ത്രി പെമ്മസാനി ചന്ദ്രശേഖർ

Synopsis

ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം സാമ്പത്തിക പാക്കേജുകള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവ സർക്കാർ സ്വകാര്യവൽക്കരിക്കുന്നില്ലെന്ന് ഗ്രാമവികസന, വാർത്താവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. കഴിഞ്ഞ മാസം ബി‌എസ്‌എൻ‌എല്ലിന് 6,982 കോടി രൂപയുടെ (69.82 ബില്യൺ രൂപ) അധിക മൂലധന ചെലവ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായും പാർലമെന്‍റിൽ ഒരു ചോദ്യത്തിന് മറുപടിയായി ശേഖർ പറഞ്ഞു.

ഫെബ്രുവരിയിൽ, എംടിഎൻഎല്ലിന്‍റെയും ബിഎസ്എൻഎല്ലിന്‍റെയും 4ജി നെറ്റ്‌വർക്ക് വിപുലീകരണത്തിനായി കേന്ദ്ര മന്ത്രിസഭ 6,000 കോടി രൂപ (60 ബില്യൺ രൂപ) അംഗീകരിച്ചതായി സിഎൻബിസി ആവാസിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ, എം‌ടി‌എൻ‌എൽ ഉൾപ്പെടെയുള്ള നിരവധി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവൽക്കരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് സൂചിപ്പിച്ചതായും ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ താൽപ്പര്യത്തിന് പ്രാധാന്യം നൽകുന്ന മേഖലകൾ ഉൾപ്പെടെ മിക്ക സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെയും സ്വകാര്യവൽക്കരിക്കാനുള്ള 2021-ലെ പ്രാരംഭ പ്രഖ്യാപനം ഉണ്ടായിരിക്കെയാണ് നയത്തിലെ ഈ പുതിയ മാറ്റം എന്നതാണ് ശ്രദ്ധേയം.

ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയ്‌ക്കുള്ള സാമ്പത്തിക പാക്കേജ്

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) എന്നിവയുടെ 4ജി നെറ്റ്‌വർക്കുകളുടെ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ ഏകദേശം 6,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു.  ഈ ധനസഹായം പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളുടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വിശാലമാക്കാനും സഹായിക്കും. അനുവദിച്ച തുക ബി‌എസ്‌എൻ‌എല്ലിന്റെയും എം‌ടി‌എൻ‌എല്ലിന്റെയും 4 ജി കവറേജ് രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് ഉപയോഗിക്കും. പദ്ധതിയുടെ ഭാഗമായി, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 100,000 പുതിയ 4 ജി സൈറ്റുകളാണ് വിന്യസിക്കുന്നത്.  

Read more: കേരളത്തില്‍ ആദ്യം; ആലപ്പുഴ ജില്ലയില്‍ ബിഎസ്എൻഎൽ പൂർണമായും 4ജിയായി

വിപുലീകരണം പൂർത്തിയാക്കാൻ 6,000 കോടി രൂപ കൂടി വേണ്ടിവരും. ഇതുവരെ മൂന്ന് പുനരുജ്ജീവന പാക്കേജുകളിലൂടെ ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനും 3.22 ട്രില്യൺ രൂപയുടെ സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്. കൂടാതെ, വിഭവങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 4ജി നെറ്റ്‌വർക്ക് പങ്കിടലിനായി ബിഎസ്എൻഎല്ലും എംടിഎന്‍എല്ലും 10 വർഷത്തെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

Read more: തകര്‍ച്ച തുടര്‍ന്ന് ബിഎസ്എന്‍എല്‍, ഡിസംബറിലും വരിക്കാരെ നഷ്ടം; ജിയോ തന്നെ രാജാവ്, എയര്‍ടെല്ലിനും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

OPPO Find X9 Series – പുത്തൻ ഫ്ലാഗ്ഷിപ് താരോദയം; പ്രൊ ലെവൽ ക്യാമറ, എ.ഐ, വമ്പൻ ബാറ്ററി
സാംസങ് സര്‍പ്രൈസ്; ഗാലക്‌സി എ57 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തും