
ദില്ലി: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 3000 അശ്ലീല സൈറ്റുകൾ പൂട്ടിച്ചതായി കേന്ദ്ര സർക്കാർ. രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് പൂട്ടിച്ചവയിൽ ഏറെയെന്നും ലോക്സഭയിൽ വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയില്‍ അംഗത്തിന്‍റെ ചോദ്യത്തിനാണ് വിവരസാങ്കേതിക മന്ത്രി മറുപടി നല്‍കിയത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി കുറ്റകൃത്യങ്ങൾ തടയുന്നതിന് പദ്ധതി തയാറാക്കി വരികയാണ്. ഓണ്‍ലൈൻ സൈബർ ക്രൈം റിപ്പോർട്ടിംഗ് അടക്കമുള്ളവയ്ക്കു വേണ്ടിയുള്ള സംവിധാനമാണ് തയാറാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം