
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂൺ 25, 26, 28 തീയതികളിൽ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്ര കുറിപ്പ് പ്രകാരം 25, 26, 28 തീയതികളിൽ 7 മുതൽ 11 സെന്റീമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യധയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും (3 മുതൽ 3.3 മീറ്റർ ഉയരം വരെ) സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു പോകരുതെന്നാണു മുന്നറിയിപ്പ്. കൂടാതെ കേരള തീരങ്ങളിൽ മീൻപിടിത്തത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam