
ദില്ലി: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലെ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടി ട്രോളന്മാര്‍ക്ക് ഗംഭീര ആവേശമാണ് ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ ട്രോളുകള്‍ പ്രചരിക്കുന്നത്. 'മോഡിജി ഒരു ഇന്ത്യക്കാരനെ കെട്ടിപ്പുണര്‍ന്ന അപൂര്‍വ്വ നിമിഷം' എന്നാണ് ഒരു പരിഹാസം.
പരീക്ഷയ്ക്കു മുന്‍പ് നമ്മള്‍ മുഖ്യശത്രുവിനെ ഏറെ സ്‌നേഹിക്കും, കാരണം അവന്റെ കയ്യിലായിരിക്കും കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ളതെന്ന് മറ്റൊരാള്‍ പറയുന്നു. മോഡിയെ ആലിംഗനം ചെയ്യുന്നതിനിടെ രാഹുല്‍ അദ്ദേഹത്തിന്റെ പുറത്ത് 'കോണ്‍ഗ്രസ് ഈസ് ബെസ്റ്റ്' എന്ന സ്റ്റിക്കര്‍ പതിപ്പിച്ചതായി മറ്റൊരു ട്വീറ്റ്.
പ്രക്ഷോഭം തടയാനെത്തിയ പോലീസുകാരനെ കെട്ടിപ്പിടിക്കുന്ന സമരക്കാരനോടാണ് രാഹുലിന്റെ നടപടിയെ മറ്റൊരു ട്വീറ്റില്‍ കാണിക്കുന്നത്. മുഖ്യശത്രുക്കളായ വളര്‍ത്തുനായയും പൂച്ചയും കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് മറ്റൊരു ട്വീറ്റില്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam