ഹോണര്‍ വ്യൂ 20 ഇന്ത്യയിലേക്ക്; ആമസോണ്‍ വഴി

By Web TeamFirst Published Dec 27, 2018, 4:25 PM IST
Highlights

ആമസോണില്‍ വ്യാഴാഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫോണിനുവേണ്ടി പ്രീബുക്കിംഗ് നടത്താവുന്നതാണ്

മുംബൈ: ഹോണര്‍‌ ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ഹോണര്‍ വ്യൂ 20 ആമസോണ്‍ ഇന്ത്യയിലൂടെ വില്‍പ്പനയ്ക്ക് എത്തും. വാവ്വേയുടെ ഇ-സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ ഹോണര്‍ ഉടന്‍ തന്നെ ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് സൂചന. ലോകത്ത് ആദ്യമായി 48എംപി ക്യാമറയുമായി എത്തുന്ന സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് വ്യൂ20 യുടെ പ്രത്യേകത.

ഒപ്പം ലോകത്ത് ആദ്യമായി ഇന്‍‌ സ്ക്രീന്‍ മുന്‍ ക്യാമറയുള്ള ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. കീറിന്‍ 980 എഐ ചിപ്പ് സെറ്റാണ് ഈ ഫോണിന്‍റെ പ്രവര്‍ത്തന വേഗത നിര്‍ണ്ണയിക്കുന്നത്. ആമസോണില്‍ വ്യാഴാഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫോണിനുവേണ്ടി പ്രീബുക്കിംഗ് നടത്താവുന്നതാണ്.

ആമസോണുമായി ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് ലോകത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന മൂന്ന് ടെക്നോളജിക്കല്‍ ഫീച്ചര്‍ ലഭിക്കുന്ന വ്യൂ20 ഇന്ത്യയിലെ കൂടുതല്‍ ടെക്നോളജി സ്നേഹികളില്‍ എത്തിക്കാന്‍ സാധിക്കും എന്നാണ് ഹോണര്‍ അവകാശപ്പെടുന്നത്. 

ലോകത്തിലെ ആദ്യത്തെ  48 എംപി ക്യാമറ ഫോണ്‍ എന്നതിന് പുറമേ സോണി ഐഎംഎക്സ് 586 സെന്‍സറോടെയാണ് ഈ ഫോണ്‍ ക്യാമറ എത്തുന്നത്. ടിഒഎഫ് 3ഡി ക്യാമറ സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ പുതിയ യുഗം സൃഷ്ടിക്കും എന്നാണ് ഹോണറിന്‍റെ അവകാശവാദം. 

ലോകത്തിലെ ആദ്യത്തെ ഇന്‍ സ്ക്രീന്‍ ഫ്രണ്ട് ക്യാമറ ഫോണ്‍ ആണ് വ്യൂ20. വളരെ സങ്കീര്‍ണ്ണമായ 18 ലയര്‍ സ്ക്രീന്‍ ടെക്നോളജിയിലൂടെയാണ് ഇത് സാധ്യമാക്കിയത് എന്നാണ് ഹോണര്‍ പറയുന്നത്. വ്യൂ20യുടെ മൊത്തം സ്ക്രീന്‍ ടു ബോഡി അനുപാതം സ്ക്രീന്‍ ഫ്രണ്ട് ക്യാമറ വന്നതിനാല്‍  91.8 ശതമാനമാണ്

click me!