നിലവിലുള്ള ബിഎസ്എന്‍എല്‍ സിം 4ജി ആണോ? അറിയാന്‍ എളുപ്പവഴിയുണ്ട്

Published : Jan 21, 2025, 12:59 PM ISTUpdated : Jan 21, 2025, 01:01 PM IST
നിലവിലുള്ള ബിഎസ്എന്‍എല്‍ സിം 4ജി ആണോ? അറിയാന്‍ എളുപ്പവഴിയുണ്ട്

Synopsis

ഫോണിലുള്ള സിം കാര്‍ഡ് 4ജിയാണോ എന്നറിയാനുള്ള മാര്‍ഗം എന്താണെന്ന് വ്യക്തമാക്കി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങളെ കുറിച്ച് ഏറെ പരാതികള്‍ നിലനില്‍ക്കുന്നതിനിടെ 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‌വര്‍ക്ക് ലഭിച്ചുതുടങ്ങി. ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഫോണിലുള്ള സിം 4ജിയാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം. 

ഫോണിലുള്ള സിം കാര്‍ഡ് 4ജിയാണോ എന്നറിയാനുള്ള വഴി ബിഎസ്എന്‍എല്‍ കേരള വിഭാഗം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. സിം കാര്‍ഡ് 4ജിയാണോ എന്നറിയാന്‍ 9497979797 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്യുക. അല്ലെങ്കില്‍ സിം കാര്‍ഡ് അപ്‌ഗ്രേഡ‍് ചെയ്യാനായി ഉടന്‍ തന്നെ അടുത്തുള്ള കസ്റ്റമര്‍ സര്‍വ്വീസ് സെന്‍റര്‍/റീടെയ്‌ല്‍ ഷോപ്പ് സന്ദര്‍ശിക്കുക- എന്നും ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.  

അതേസമയം ബിഎസ്എന്‍എല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ തടസം നേരിടുന്നതായി ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു എന്നീ നെറ്റ്‌വര്‍ക്ക് പ്രശ്നമാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്. ബിഎസ്എന്‍എല്‍ ഈ കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് അടുത്തിടെ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

2024 ജൂലൈ മാസം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പുതിയ സിം എടുത്തും പോര്‍ട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയും ചേക്കേറിയിരുന്നു. എന്നാല്‍ ഈ പുതിയ യൂസര്‍മാരെ നിരാശപ്പെടുത്തുന്ന സേവനമാണ് ബിഎസ്എന്‍എല്ലിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ ബിഎസ്എന്‍എല്‍ സിം ഉപേക്ഷിക്കുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. 

Read more: വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍