സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്ക് ശേഷമുള്ള ആദ്യ ദൗത്യം; സ്പേസ് എക്സ് 21 സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു

Published : Jan 21, 2025, 12:17 PM ISTUpdated : Jan 21, 2025, 12:28 PM IST
സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്ക് ശേഷമുള്ള ആദ്യ ദൗത്യം; സ്പേസ് എക്സ് 21 സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു

Synopsis

ജനുവരി 16ന് നടന്ന സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണം പൊട്ടിത്തെറിയില്‍ അവസാനിച്ചിരുന്നു, ഇതിന് ശേഷം സ്പേസ് എക്‌സിന്‍റെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്

ഫ്ലോറിഡ: സ്റ്റാര്‍ഷിപ്പ് സൂപ്പര്‍-ഹെവി മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പരാജയത്തിന് ശേഷമുള്ള ആദ്യ വിക്ഷേപണം വിജയിപ്പിച്ച് സ്പേസ് എക്സ്. ഫ്ലോറിഡയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 ലോഞ്ച് വെഹിക്കിള്‍ 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചു. 

ടെക്‌സസില്‍ ജനുവരി 16ന് നടന്ന സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണം സ്പേസ് എക്‌സിന് വിജയിപ്പിക്കാനായിരുന്നില്ല. സ്റ്റാര്‍ഷിപ്പിന്‍റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭാഗം വായുവില്‍ വച്ച് മെക്കാസില്ല യന്ത്രക്കൈ വീണ്ടുമൊരിക്കല്‍ക്കൂടി വിജയകരമായി പിടികൂടിയെങ്കിലും റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗം (ഷിപ്പ്) അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ശേഷം കരുതലോടെയാണ് അടുത്ത വിക്ഷേപണത്തിന് സ്പേസ് എക്സ് തയ്യാറെടുത്തത്. ജനുവരി 19ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാന്‍ സ്പേസ് എക്സ് ശ്രമിച്ചെങ്കിലും പരീക്ഷണം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. ഇതിന് ശേഷം ഇന്നാണ് (ജനുവരി 21) 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളെ ഫാല്‍ക്കണ്‍ 9ല്‍ സ്പേസ് എക്സിന് വിക്ഷേപിക്കാനായത്. സ്റ്റാര്‍ഷിപ്പിന്‍റെ പരാജയത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്പേസ് എക്‌സിന്‍റെ ആദ്യ പരീക്ഷണം. 

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഈസ്റ്റേണ്‍ സമയം ഇന്ന് പുലര്‍ച്ചെ 12.24നാണ് 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ സ്പേസ് എക്സ് വിക്ഷേപിച്ചത്. ലിഫ്റ്റോഫിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫാല്‍ക്കണ്‍ 9ന്‍റെ ആദ്യ ഭാഗം അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഈ പ്രത്യേക ബൂസ്റ്ററിന്‍റെ മാത്രം എട്ടാം വിക്ഷേപണവും ലാന്‍ഡിംഗുമാണിത്. ഇതില്‍ നാല് ദൗത്യങ്ങളും സ്റ്റാര്‍ലിങ്ക് ബഹിരാകാശ മിഷനുകളായിരുന്നു. റോക്കറ്റിന്‍റെ മുകള്‍ ഭാഗം ലിഫ്റ്റോഫിന് 62 മിനിറ്റിന് ശേഷം വിജയകരമായി 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ചു. 2025ലെ സ്പേസ് എക്‌സിന്‍റെ പത്താം വിക്ഷേപണമാണ് ഇന്ന് നടന്നത്. 

Read more: വന്‍ ദുരന്തമായ സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; അവശിഷ്ടങ്ങള്‍ ദ്വീപുകളില്‍ പതിച്ചതായി റിപ്പോര്‍ട്ട്, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും