
തിരുവനന്തപുരം: വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. നമ്മുടെ പ്രഫഷണൽ ലൈഫും പേഴ്‌സണൽ ലൈഫുമുൾപ്പെടെ ഇപ്പോൾ വാട്‌സ്ആപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ചാറ്റിങും, കോളുകളും, ഫോട്ടോ വീഡിയോ പങ്കുവയ്ക്കലുകളുമുൾപ്പെടെ നിരവധി കാര്യങ്ങൾ വാട്‌സ്ആപ്പ് വഴി ചെയ്യാൻ സാധിക്കും. എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ ഫീച്ചറുകൂടി കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനിമുതൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പ് ഉപയോഗിച്ച് തന്നെ മൊബൈൽ റീചാർജ് ചെയ്യാൻ പറ്റുമെന്നതാണ് ഫീച്ചർ. ‘പേയു’ എന്ന സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ആൻഡ്രോയ്‌ഡ്, ഐഒഎസ് എന്നിവയിൽ ഫീച്ചറുകൾ തൊട്ടടുത്ത ആഴ്ചകളിൽ തന്നെ എത്തുമെന്നാണ് വാട്‌സ്ആപ്പ് പറഞ്ഞിരിക്കുന്നത്.
സ്വന്തം നമ്പറിലേക്കോ മറ്റൊരാളുടെ നമ്പറിലേക്കോ ഇതുവഴി റീചാർജ് ചെയ്യാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടത്തില്‍ ഈ റീചാര്‍ജ് സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. വാട്‌സ്ആപ്പ് വഴി തന്നെ പണം അയക്കാനുള്ള സംവിധാനം നേരത്തെ തന്നെയുണ്ട്. ഇതിന് പുറമെയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് അതിന്‍റെ സവിശേഷതകള്‍ വര്‍ധിപ്പിച്ചത്.
വാട്‌സ്ആപ്പില്‍ പ്രവേശിച്ച് രൂപയുടെ ചിഹ്നമുള്ള ഐക്കണിൽ ക്ലിക്ക് ചെയ്‌ത് അതിൽ പ്രീപെയ്‌ഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. പിന്നീട് മൊബൈൽ ഓപ്പറേറ്ററെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് പ്ലാൻ തെരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം പെയ്‌മെന്‍റ് മോഡ് തെരഞ്ഞെടുത്ത് റീചാർജ് കംപ്ലീറ്റ് ചെയ്യാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam