വാവെയ് ഫോണുകളുടെ വില കുത്തനെ കുറച്ചു

Published : Dec 23, 2018, 06:26 PM IST
വാവെയ് ഫോണുകളുടെ വില കുത്തനെ കുറച്ചു

Synopsis

ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ ആമസോൺ വഴിയാണ് വിൽപ്പന. വാവെയ് ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും

മുംബൈ: വാവെയ് ഫോണുകളുടെ വില കുത്തനെകുറച്ചു. ഫ്ലാഗ്ഷിപ്പ് മോഡലുകളായ പി20 പ്രോ, പി20 ലൈറ്റ്, നോവ 3, നോവ 3ഐ എന്നീ ഹാൻഡ്സെറ്റുകൾക്കാണ് ക്രിസ്മസ്, പുതുവത്സര വില്‍പ്പന പ്രമാണിച്ച് വിലകുറച്ചത്. വാവെയ് ഹോളിഡെ സെയിലിൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്.

ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ ആമസോൺ വഴിയാണ് വിൽപ്പന. വാവെയ് ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. പി20 ലൈറ്റ് ഹാൻഡ്സെറ്റിന് 8000 രൂപ വിലകുറച്ച് 14,999 രൂപയ്ക്കാണ് നൽകുന്നത്. വാവെയുടെ മറ്റൊരു ഹാൻഡ്സെറ്റ് നോവ 3ഐ 7,009 ഇളവോടെ 16,990 രൂപയ്ക്ക് വാങ്ങാം. 

39,999 രൂപ വിലയുള്ള നോവ 3 ഹാൻഡ്സെറ്റിന് 10,000 രൂപ ഇളവ് നൽകി 29,999 രൂപയ്ക്ക് വിൽക്കുന്നു. വാവെയ് പി20 പ്രോ ഹാൻഡ്സെറ്റ് 15,000 രൂപ വില കുറച്ച് 54,999 രൂപയ്ക്കും വിൽക്കുന്നു. ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

PREV
click me!

Recommended Stories

സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം
വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി