
ഐ ഫോൺ ഫാൻസിന് സ്വാതന്ത്ര്യദിനത്തിൽ ഒാഫറുകളുടെ നിര തന്നെ കാത്തിരിക്കുന്നു. പത്തോളം മോഡലുകളാണ് ഒാഫറുമായി വിപണിയിൽ നിരത്തുന്നത്.
പേടിഎം പോർട്ടൽ വഴി 9100 രൂപയുടെ കാഷ് ബാക്ക് ഒാഫർ. ഐ ഫോൺ 7- 32ജിബി പതിപ്പിനാണ് ഒാഫർ.
ഐ ഫോൺ 7: 39405 രൂപക്ക്. ആമസോണിൽ 15 ശതമാനം കാഷ്ബാക്ക് ഒാഫറിൽ ആമസോണിൽ. ആമസോൺ പേ വഴി പണം വിനിമയം ചെയ്യുന്നവർക്കായിരിക്കും ഒാഫർ. ഇൗ മോഡലിന് 19000 രൂപ വരെ എക്സ്ചേഞ്ച് ഒാഫറുമുണ്ട്.
വില 23990. ക്രോമയിൽ 4000 രൂപ കാഷ് ബാക്ക് ഒാഫർ. ഇതിന് പുറമെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉടമകൾക്ക് 3000 രൂപയുടെ കാഷ് ബാക്ക് ഒാഫറും. ഇതെ ഫോണിണ് 27990 രൂപയാണ് ക്രോമയുടെ റീട്ടെയിൽ ഷോറൂമുകളിൽ വില. റീട്ടെയിൽ ഷോപ്പുകളിൽ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുള്ളവർക്ക് 3000 രൂപയുടെ കാഷ് ബാക്ക് ഒാഫറും എച്ച്.ഡി.എഫ്.സിയുടെ മറ്റ് കാർഡുള്ളവർക്ക് ആയിരം രൂപയുടെ ഡിസ്കൗണ്ടും അനുവദിച്ചിട്ടുണ്ട്. ഇൗ ഒാഫർ ആഗസ്റ്റ് 31 വരെയുണ്ടാകും.
58000 രൂപയാണ് വില. ഇതിൽ ഐ.സി.െഎ.സി.ഐ/ എച്ച്.ഡി.എഫ്.സി ബാങ്കുകളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉടമകൾക്ക് 7000 രൂപയുടെ കാഷ് ബാക്ക് ഒാഫർ. ക്രോമയിൽ ഇത് ലഭ്യം. ക്രോമയുടെ റീട്ടെയിൽ ഷോറൂമുകളിലും ഒാഫർ സഹിതം ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുള്ളവർക്ക് സെപ്റ്റംബർ 30 വരെ ഇത് ലഭ്യമാകും.
ക്രോമയിൽ 5000 രൂപയുടെ കാഷ് ബാക്ക് ഒാഫർ സഹിതം 20990 രൂപക്ക് ലഭിക്കും.
ഐ സെനിക്ക സ്റ്റോറുകളിൽ 6500 രൂപ ഒാഫർ സഹിതം 23000ക്ക് ലഭിക്കും.
പേടിഎം 5750 രൂപയുടെ കാഷ് ബാക്ക് ഒാഫർ സഹിതം 21745 രൂപക്ക് ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam