
ദില്ലി: 2020 ആകുന്നതോടെ ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തുമെന്ന് റിപ്പോർട്ട്. ജിഎസ്എംഎ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടാണ് ഈ കാര്യം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ 2020 ആകുമ്പോഴെക്കും ഇന്ത്യയിലുള്ള ജനസംഖ്യയുടെ 67 ശതമാനം മൊബൈല്‍ ഉപയോഗിക്കുന്നവരാകും.
2015–ൽ ഇന്ത്യൻ ജനസംഖ്യയുടെ 47 ശതമാനം ആൾക്കാർ ഫോൺ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ 2016 ജൂണിൽ 61. 6 കോടി ഫോൺ ഉപയോക്‌താക്കളുണ്ടായിരുന്നു. ഫോണുകളുടെ വിലക്കുറവും നെറ്റ് വര്‍ക്കുകളുടെ ലഭ്യതയുമാണ് ഫോൺ ഉപയോഗം വർധിപ്പിച്ചത്.
2020 ഓടെ 67 കോടി ആൾക്കാർ 3ജി/4ജി നെറ്റ്വർക്കുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയായി ഈ വർഷം ഇന്ത്യമാറിയിരുന്നു. അമേരിക്കമാത്രമാണ് ഇപ്പോൾ ഫോൺ ഉപയോക്‌താക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam