2018 ഐടി മേഖലയില്‍ തൊഴില്‍ കുറയും

By Web DeskFirst Published Jul 22, 2017, 2:16 PM IST
Highlights

മുംബൈ: 2018 ല്‍ ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ 20-38% കുറയുമെന്ന് റിപ്പോര്‍ട്ട്. 2018 ല്‍ 1.3-1.5 ലക്ഷം തൊഴിലവസരങ്ങള്‍  സൃഷ്ടിക്കപ്പെടാമെങ്കിലും. 2017നെ അപേക്ഷിച്ച് ഇത് കുറവായിരിക്കും. 1.8 ലക്ഷം തൊഴിലവസരങ്ങളാണ് 2017 ഐടി മേഖലയില്‍ ഉള്ളത് ഇതിലാണ് കുറവ് വരുക. നാസ്കോം ആണ് ഇത് സംബന്ധിച്ച പഠനം പുറത്ത് വിട്ടത്.

ഓട്ടോമേഷന്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ മറ്റു മേഖലകളില്‍ പുതിയവ സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് നാസ്കോം പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഈ മാസം ആദ്യം നോക്കുമ്പോള്‍ ഇന്ത്യയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ 116 ബില്ല്യന്‍ ഡോളര്‍ ബിസിനസ് നടത്തിയ കമ്പനികള്‍ ടിസിഎസും വിപ്രോയുമായിരുന്നു.

ഏപ്രില്‍-ജൂണ്‍ പാദവര്‍ഷത്തില്‍ ജോലിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വിപ്രോ വ്യാഴാഴ്ച പുറത്തുവിട്ട സാമ്പത്തികപാദവര്‍ഷ റിപ്പോര്‍ട്ടില്‍ ജോലിക്കാരുടെ തലയെണ്ണം 1309 ആയി കൂടിയതായാണ് കാണിക്കുന്നത്. ടെക്നോളജി മേഖലയില്‍ ജോലിക്കാരെ കുറച്ചു കൊണ്ടുവരികയാണ്. 

യുഎസിലും യുകെയിലുമെല്ലാം ജോലിയില്ലായ്മ കുറഞ്ഞിട്ടുണ്ട്. പക്ഷേ അവിടെ ജോലി നഷ്ടപ്പെടുന്നവര്‍ കുറവല്ല.
എഞ്ചിനീയറിംഗ് കാമ്പസുകളില്‍ ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്നവര്‍ ഐടി കമ്പനികളാണ്. 

ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്മെന്റുകള്‍ കുറയും. ചന്ദ്രശേഖര്‍ പറഞ്ഞു.30,000 ല്‍ അധികം വിദ്യാര്‍ഥികള്‍ ആണ് കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ ക്യാമ്പസ് പ്ലേസ്മെന്റുകള്‍ വഴി ജോലി നേടിയത്.

click me!