
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അവതരിപ്പിച്ച 4ജി ഫീച്ചർ ഫോണ്‍ ടെക് ലോകത്തെ പുതിയ വാര്‍ത്ത. ഫോൺ സൗജന്യമായി നൽകുമെന്നാണ് ഇന്നലെ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം.
ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു തിരിച്ചുനൽകും. അതായത് പരോക്ഷമായി പറഞ്ഞാല്‍ ഫോണ്‍ സൗജന്യം തന്നെ. പുതിയ ഫോണിന്‍റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം.
ഈ ഫോണിന്‍റെ പ്രത്യേകതകള്‍ ഇവയാണ്. 100% 4ജി എൽടിഇ ഡ്യുവൽ സിം ഇടാന്‍ സാധിക്കുന്നതാണ് ജിയോ ഫോണ്‍. ആൽഫാ ന്യുമറിക് കീബോർഡാണ് ഫോണിനുള്ളത്. 4-വേ നാവിഗേഷൻ, വൈഫൈ, ബ്ലൂടൂത്ത്, കോംപാക്ട് ഡിസൈൻ, 240X320 പിക്സൽ റെസലൂഷൻ, 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേ, 1.2 ജിഗാഹെര്‍ട്സ് ഡ്യുവൽ കോർ പ്രൊസസർ എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതള്‍.
2മെഗാപിക്സൽ റെയർ ക്യാമറ ഫോണിനുണ്ട്. 0.3 മെഗാ പിക്സൽ മുൻ ക്യാമറ ഫോണില്‍ വീഡിയോ കോള്‍ നടത്താം. 512 എംബി റാമാണ് ഫോണിനുള്ളത്. 4ജിബി ശേഖരണശേഷിയുള്ള ഫോണിന്‍റെ ബാറ്ററി ശേഷി 2000 എംഎഎച്ച് ബാറ്ററിയാണ്. ഇന്റർനെറ്റ് കണക്റ്റിവിറ്റി,വോയ്സ് കമാന്റ്, എസ്ഡി കാർഡ് സ്ലോട്ട്, എഫ്എം റേഡിയോ, 22 ഇന്ത്യൻ ഭാഷകളുടെ പിന്തുണ എന്നീ പ്രത്യേകതകളും ഫോണിനുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam