
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വീഡിയോ ഗെയിം ഏതാണ്. പ്രേതങ്ങളെയും, രക്ഷസന്മാരെയും ഉള്‍കൊള്ളുന്ന പല ഗെയിമുകളും ലോകത്തിന്‍റെ പലഭാഗത്ത് കളിക്കുന്നുണ്ട്. ഇങ്ങനെ ലോകത്തുള്ള മികച്ച പ്രേത ഗെയിമുകള്‍ പരിചയപ്പെടുത്തുന്ന പ്രശ്സ്ത യൂട്യൂബ് ചാനലാണ് ഒബ്സ്ക്യൂര്‍ ഹൊറര്‍ കോര്‍ണര്‍. ജെമ്മി ഫാര്‍വെല്‍ എന്ന വ്യക്തിയാണ് ഇത് നടത്തുന്നത്.
അടുത്തിടെ ഇദ്ദേഹം പരിചയപ്പെടുത്തിയ ഗെയിം ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുത്. പേര് സാഡ് സാത്താന്‍. ഇതിന്‍റെ നിര്‍മ്മാതാവ് ആരാണെന്ന് അറിയില്ലെങ്കിലും, തന്നെ ഈ ഗെയിം പേടിപ്പിക്കുന്നുവെന്നും അതിനാല്‍ സാഡ് സാത്താനെ പരിചയപ്പെടുത്തുന്ന വീഡിയോ അപ്ലോഡ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡിലീറ്റ് ചെയ്തു എന്നാണ് ജെമ്മി പറയുന്നത്.
ഒരു കറുത്ത ഇടനാഴിയിലുടെ അലര്‍ച്ചകളും കരച്ചിലിനും പേടിപ്പിക്കുന്ന രംഗങ്ങള്‍ക്കും ഇടയിലൂടെ നടക്കുക എന്നതാണ് ഈ ഗെയിമിലെ കളി. ഇത് സംബന്ധിച്ച വീഡിയോ കാണുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam