
ഐഫോണ്‍ 7 വിവിധ രാജ്യങ്ങളില്‍ വില്‍പ്പന തുടങ്ങി. മികച്ച റിപ്പോര്‍ട്ടുകള്‍ ഫോണിനെക്കുറിച്ച് വരുമ്പോഴും. വിമര്‍ശനങ്ങള്‍ക്കും വലിയ കുറവില്ല. പ്രമുഖ യൂട്യൂബ് റിവ്യൂറായ ജെറി റിംഗ് ആണ് ഐഫോണിന്‍റെ ചില പ്രശ്നങ്ങള്‍ കണ്ടുപിടിച്ച് സ്വന്തം യൂട്യൂബ് അക്കൗണ്ടില്‍ ഇട്ടത്.
ഐഫോണ്‍ 7 ന്‍റെ ഈട് നില്‍പിനെ പരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. പുതുതായി ബോക്‌സില്‍ നിന്നും എടുക്കുന്ന ഐഫോണ്‍ 7 നെ, പേനകത്തി കൊണ്ടും മറ്റും പരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ജെറി റിംഗ് സ്വന്തം യൂട്യൂബില്‍ ഇടുന്നത്.
കടുത്ത താക്കോല്‍ പ്രയോഗങ്ങളെ മികച്ച രീതിയിലാണ് ഐഫോണ്‍ 7 പ്രതിരോധിക്കുന്നത്. എന്നാല്‍ പേന കത്തിയുടെ പ്രയോഗത്തില്‍ ഐഫോണിന്റെ പലഭാഗങ്ങളിലും പരുക്കുകള്‍ ഏല്‍ക്കുന്നുണ്ട്. ഏറ്റവും പുതിയ ഗോറില്ല ഗ്ലാസ് സാങ്കേതികത ഐഫോണ്‍ 7 ല്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ സ്‌ക്രാച്ച് ടെസ്റ്റില്‍ സ്‌ക്രീനില്‍ പാടുകള്‍ വീഴുന്നുണ്ട്. കൂടാതെ, സ്‌ക്രാച്ച് ടെസ്റ്റില്‍ ക്യാമറ ലെന്‍സിന്‍റെ കവറിലും പരുക്കുകള്‍ ഏല്‍ക്കുന്നുണ്ട്. മുന്‍ മോഡലായ ഐഫോണ്‍ 6s ല്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചതായ ആലൂമിനിയം 7000 ശ്രേണിയാണ് ഐഫോണ്‍ 7 ലും ആപ്പിള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബെന്ഡ് ടെസ്റ്റില്‍ ഐഫോണ്‍ 7 ന് ചെറുതായി വളയുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാണ്.
ഐഫോണ്‍ 5 പ്ലസ് ഇറങ്ങിയ കാലത്ത് വലിയ പരാതിയായിരുന്നു ഐഫോണ്‍ വളയുന്നതിനെക്കുറിച്ച് ഉയര്‍ന്നത്. എന്നാല്‍ ഐഫോണ്‍6 ല്‍ എത്തിയതോടെ ഈ പരാതി ആപ്പിള്‍ പരിഹരിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam