
കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളൽ. കോഴിക്കോട് നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകൻ പി.കെ. ജാഷിദിനാണ് (27) തുടയിൽ ആഴത്തിൽ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിൽവച്ച് ഫോൺ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു.
കഴിഞ്ഞദിവസം വാങ്ങിയ ഐഫോൺ 6 എസ് ആണ് കത്തിയത്. ഫോൺ ഏതാണ്ടു പൂർണമായും തകർന്നിട്ടുണ്ട്. ജീൻസിന്‍റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam