അടുത്തമാസം മുതല്‍ ഐഫോണ്‍ ഇന്ത്യയില്‍ നിന്നും; വില കുറയും

By Web DeskFirst Published Apr 25, 2017, 10:09 AM IST
Highlights

ബംഗ്ലൂര്‍: അടുത്ത മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങുമെന്ന് ആപ്പിള്‍. രാജ്യത്ത് നിര്‍മ്മിച്ചു തുടങ്ങുന്നതോടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാകും.  ഇതോടെ ഐഫോണുകളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ ഉയര്‍ന്ന വിപണി സാധ്യതായാണ് ആപ്പിളിന് ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പ്രചോദനമായത്. 

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആപ്പിള്‍ മേധാവി ടീം കുക്ക് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിച്ചു തുടങ്ങാനുള്ള താല്‍പ്പര്യം മോഡിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു നടപടികള്‍ വേഗത്തിലായി. ബംഗളൂരുവിലെ പീന്യയില്‍ വിസ്‌ട്രോണ്‍ കോര്‍പ്പറേഷനാണ് ആപ്പിളിനു വേണ്ടി ഐഫോണുകള്‍ അസബിള്‍ ചെയ്യുക. 

അടുത്തമാസം മുതല്‍ പരീക്ഷണാടിസ്ഥനത്തില്‍ ഉദ്പാദനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എന്നാണെന്ന കാര്യം വ്യക്തമായിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട് ആനുകുല്യം സര്‍ക്കാരില്‍ നിന്നു ലഭിച്ച ശേഷം മാത്രമേ തിയതി തീരുമാനിക്കു എന്നാണു സൂചന. 

ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഐഫോണ്‍ അസംബ്ലിംഗ് നടത്തുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യമാറും. കഴിഞ്ഞ വര്‍ഷം 25 ലക്ഷം ഐഫോണുകളാണു ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

click me!