വിലകുറഞ്ഞ ഐഫോണ്‍ ജൂണില്‍ എത്തുന്നു?

Web Desk |  
Published : Jun 03, 2018, 09:34 AM ISTUpdated : Jun 29, 2018, 04:09 PM IST
വിലകുറഞ്ഞ ഐഫോണ്‍ ജൂണില്‍ എത്തുന്നു?

Synopsis

ഐഫോണിന്‍റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍ അതിന്‍റെ രണ്ടാം പതിപ്പ് ഈ വര്‍ഷം തന്നെ ഇറക്കും

ഐഫോണിന്‍റെ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍ അതിന്‍റെ രണ്ടാം പതിപ്പ് ഈ വര്‍ഷം തന്നെ ഇറക്കും. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്.  ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍ നടക്കുന്ന ആപ്പിള്‍ ഡെവലവപ്പേര്‍സ് കോണ്‍ഫ്രന്‍സായ ഡബ്യൂഡബ്യൂഡിസിയില്‍ അവതരിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ആപ്പിള്‍ യൂറേഷ്യന്‍ ഇക്കണോമിക് കൗണ്‍സിലില്‍ തങ്ങളുടെ പുതിയ മോഡലുകള്‍ റജിസ്ട്രര്‍ ചെയ്തു എന്നാണ് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

A1920, A1921, A1984, A2097, A2098, A2099, A2101, A2103, A2104, A2105 എന്നീ മോഡലുകളാണ് ഇഇസിയില്‍ റജിസ്ട്രര്‍ ചെയ്തത്. ഇത്  ഇപ്പോള്‍ വിപണിയില്‍ ഇല്ലാത്ത ഫോണുകള്‍ അല്ലാത്തതിനാല്‍ തീര്‍ച്ചയായും ഐഫോണ്‍ എസ്ഇ2 ആയിരിക്കും എന്നാണ് സൂചന. ഈ മോഡലുകള്‍ ഐഒഎസ് 11 ല്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും സൂചനയുണ്ട്. 

4.3 ഇഞ്ച് സ്ക്രീന്‍ ഫോണായിരുന്നു ഐഫോണ്‍ എസ്ഇ . എന്നാല്‍ എസ്ഇ2 സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല. സെപ്തംബറില്‍ ഇറക്കാനിരിക്കുന്ന ഫുള്‍ സ്ക്രീന്‍ ഫോണിന്‍റെ അണിയറയിലാണ് തങ്ങള്‍ എന്നാണ് ആപ്പിള്‍ പറയുന്നത്. അതേ സമയം എല്‍സിഡി സ്ക്രീന്‍ ഉള്ള 6 ഇഞ്ച് ഫോണായിരിക്കും എസ്ഇ2 എന്നും ചില ചൈനീസ് ടെക് വിദഗ്ധര്‍ പറയുന്നുണ്ട്. ഐഫോണ്‍ എസ്ഇ പോലെ പ്ലാസ്റ്റിക്ക് ബോഡിയായിരിക്കുമോ ഈ ഫോണും എന്ന് വ്യക്തമല്ല.

മാക് വേള്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ എസ്ഇ 2വിന്  32ജിബി, 128 ജിബി പതിപ്പുകള്‍ ഉണ്ടാകും. അതില്‍ ഐഫോണ്‍ എസ്ഇ2 32 ജിബിക്ക് 27,000 രൂപയ്ക്ക് അടുത്ത് വിലവരും. 128 ജിബിക്ക് 33,000 രൂപ എങ്കിലും വില വരും എന്നാണ് സൂചന.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍