ബഹിരാകാശ വിക്ഷേപണത്തില്‍ വീണ്ടും ഞെട്ടിക്കാന്‍ ഐഎസ്ആര്‍ഒ

By Web DeskFirst Published Apr 26, 2017, 12:47 PM IST
Highlights

ശ്രീഹരിക്കോട്ട: ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ചതിന് പിന്നാലെ ലോകത്തെ ഞെട്ടിപ്പിക്കാന്‍ വീണ്ടും ഒരുങ്ങി ഐഎസ്ആര്‍ഒ. മൊത്തം രണ്ടേകാല്‍ ടണ്ണോളം ഒറ്റയടിക്ക് ബഹികാകാശത്ത് എത്തിക്കാനുള്ള ശേഷിയേ ഐഎസ്ആര്‍ഒ നേടിയിരുന്നുള്ളൂ. എന്നാല്‍ ഒരുമിച്ച് നാല് ടണ്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള കുതിപ്പിനരികെയാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍. 

അടുത്തമാസം നാല് ടണ്‍ ഭാരത്തോടടുത്തുള്ള ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിക്കും. ജിഎസ്എല്‍വി എംകെ 3 ഡി1 വഴിയാണ് ഇത്രയും ഭാരമുളള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് എത്തിക്കുക.

ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിലൂടെ വന്‍ വരുമാനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

click me!