രക്ഷാദൗത്യത്തിന് വഴികാട്ടിയായത് അഞ്ച് ഉപഗ്രഹങ്ങള്‍

By Web TeamFirst Published Aug 19, 2018, 10:30 PM IST
Highlights

ഐഎസ്ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചത്. ഉപഗ്രഹങ്ങൾ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും സഹായകമായത്.
  
ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടുന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് സഹായകമായതിൽ ഉപഗ്രഹങ്ങളും.
ഐഎസ്ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചത്. ഉപഗ്രഹങ്ങൾ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും സഹായകമായത്.
  
ഓഷ്യാനോസാറ്റ് -2, റിസോഴ്‌സ് സാറ്റ്-2, കാര്‍ട്ടോസാറ്റ് -2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ച് ഉപഗ്രഹങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്‌. പ്രളയബാധിത പ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി കൈമാറാനും   ഉപഗ്രഹ വിവരങ്ങള്‍ ഏറെ സഹായകമായി. ഗതാഗതത്തിന് പുതിയ വഴികള്‍ കണ്ടെത്താന്‍ സഹായകമായത് ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളാണ്.  ഹൈദരബാദിലെ ഐഎസ്ആര്‍ഒ യുടെ വിദൂര നിയന്ത്രണ കേന്ദ്രമാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൈമാറുന്നത്. 

click me!