
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ ചിത്രത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. ആമസോണ്‍ തലവനായ ഇദ്ദേഹം റോബോട്ട് നായയ്ക്കൊപ്പം കൂളായി നടക്കുന്ന ജെഫിന്റെ ചിത്രമാണ് ഏവരിലും വിസ്മയമുണർത്തിയിരിക്കുന്നത്. ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെ ബെസോസ് തന്നെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.
വളർത്തുനായയുടെ രൂപത്തിലും ഭാവത്തിലും ബെസോസിന്റെ വീട്ടിലെത്തിയ ഈ റോബട്ട്നായയുടെ പേര് സ്പോട്ട് മിനി എന്നാണ്. ഇതിനു കുരയ്ക്കാനും വീടിന്റെ വാതിൽ തുറക്കാനുമൊക്കെ കഴിവുണ്ട്. പക്ഷേ, കടിക്കില്ല.
എന്തായാലും ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള റോബട്ട് നായ ജെഫിന്റെ വീട്ടിൽ യാഥാർഥ്യമായതിന്റെ അന്പരപ്പും അദ്ഭുതവും സോഷ്യൽമീഡിയയിൽ നിറയുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam