
മാര്‍ച്ച് 31 ആണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തീയതിയായി പറഞ്ഞിരുന്നത് ഇത്, ഇന്നലെ അവസാനിക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജിയോ, പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15വരെ നീട്ടിയത്. ഒപ്പം സമ്മര്‍ സര്‍പ്രൈസും. ഇതുവരെ 7.2 കോടിപ്പേര്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തു എന്നാണ് ജിയോ അവകാശപ്പെടുന്നത്. എന്താണ് ജിയോ പ്രൈം പുതിയ സമ്മര്‍ സര്‍പ്രൈസ് എന്ത് ചില ചോദ്യങ്ങളും ഉത്തരങ്ങളും.
എന്താണ് ജിയോ സമ്മര്‍ സര്‍പ്രൈസ്?
ജിയോ ഫ്രീ സര്‍വ്വീസുകള്‍ വീണ്ടും മൂന്ന് മാസം കൂടി ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഓഫറാണ് ജിയോ സമ്മര്‍ സര്‍പ്രൈസ്. ഇത് പ്രകാരം നിങ്ങള്‍ ഏപ്രില്‍ 15ന് മുന്‍പ് അടക്കുന്ന താരീഫ് ജൂലൈ മാസം മുതല്‍ മാത്രമേ ഈടാക്കി തുടങ്ങു. 303 രൂപയുടെ കുറഞ്ഞ ഓഫറോ അതില്‍ കൂടിയ ഓഫറോ തിരഞ്ഞെടുക്കാം. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 31, 2018 വരെയാണ് നീണ്ടുനില്‍ക്കുന്നത്.
എത്രയാണ് കാലാവധി?
ഏപ്രില്‍ 15ന് മുന്‍പാണ് ജിയോ ഉപയോക്താവ് ജിയോ പ്രൈം ഓഫര്‍ എടുക്കേണ്ടത്, അതിന് ഒപ്പം തന്നെ 303 അതില്‍ കൂടിയ ഓഫറോ ചെയ്യണം. മൈജിയോ ആപ്പ്, ജിയോ.കോം, ജിയോ ഓഫ് ലൈന്‍ സ്റ്റോര്‍ എന്നിവയില്‍ നിന്നും റീചാര്‍ജ് ചെയ്യാം. ജൂലൈ വരെയാണ് ഈ റീചാര്‍ജ് അതിന് ശേഷം വീണ്ടും ചെയ്യണം.
പ്രൈം മെമ്പര്‍ഷിപ്പ് ഇല്ലാതെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കിട്ടുമോ?
ഇല്ല, ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക് ജിയോ ഈ ഓഫര്‍ നല്‍കുന്നില്ല.
ഏപ്രില്‍ 15ന് മുന്‍പ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഏപ്രില്‍ 15ന് മുന്‍പ് നിങ്ങള്‍ ഓഫര്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഓഫറുകള്‍ നിലയ്ക്കും. യഥാര്‍ത്ഥത്തില്‍ ഒരു നോണ്‍ ജിയോ പ്രൈം മെമ്പറേക്കാള്‍ ഇരട്ടി ആനുകൂല്യങ്ങള്‍ ജിയോ പ്രൈം മെമ്പര്‍ക്ക് ലഭിക്കുന്നു എന്നാണ് ജിയോയുടെ അവകാശവാദം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം