റിലയന്‍സിന്‍റെ 4ജി ഫോണിനായി 60 ലക്ഷംപേര്‍

By Web DeskFirst Published Sep 2, 2017, 11:29 AM IST
Highlights

മുംബൈ: റിലയന്‍സിന്‍റെ 4ജി ഫോണിനായി 60 ലക്ഷംപേര്‍ റജിസ്ട്രര്‍ ചെയ്തു. നവരാത്രിയോടെ 4ജി ഫോണുകള്‍ ഉപയോക്താക്കളുടെ കൈയ്യില്‍ എത്തിക്കാനാണ് റിലയന്‍സ് ആലോചിക്കുന്നത് എന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ എത്താന്‍ വൈകുമെന്ന് ഇന്നലെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തിയത്.

ആഗസ്റ്റ് 24 വൈകുന്നേരം ആരംഭിച്ച ജിയോ ഫോണ്‍ ബുക്കിംഗ് വലിയ തോതിലുള്ള ആവശ്യക്കാരുടെ തള്ളിക്കയറ്റം മൂലം ആഗസ്റ്റ് 26ന് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് 50 ലക്ഷത്തോളം ഓഡര്‍ ലഭിച്ചത്. 10 ലക്ഷത്തോളം പേര്‍ ഓഫ് ലൈനായും ഓഡര്‍ നല്‍കിയിട്ടുണ്ട്. 

വിപണിയിലെ ആവശ്യകത കൂടുതലായതിനാല്‍ ഫോണ്‍ ഒരു മാസത്തോളം വൈകിയേക്കാം. ആദ്യം ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ ആദ്യമെന്ന കണക്കിലാകും ഫോണ്‍ ലഭ്യമാകുക. ഇതുവരെ ബുക്ക്‌ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി ഉടന്‍ത്തന്നെ ബുക്കിങ്‌ പുനരാരംഭിക്കുമെന്നും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതുവരെ ലക്ഷക്കണക്കിന്‌ ആളുകള്‍ ജിയോ ഫോണുകള്‍ ബുക്ക്‌ ചെയ്‌തതായി ജിയോ സ്‌ഥിരീകരിച്ചു.

കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ്‌ ജിയോ സൗജന്യ 4ജി ഫീച്ചര്‍ ഫോണുകള്‍ പ്രഖ്യാപിച്ചത്‌. മൂന്നു വര്‍ഷത്തേയ്‌ക്ക്‌ 1500 രൂപ ഡെപ്പോസിറ്റ്‌ മാത്രമാണ്‌ ഫോണിന്‌ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ പിന്നീടത്‌ മൂന്നു വര്‍ഷത്തിനു മുമ്പും ഫോണ്‍ തിരിച്ചു നല്‍കുന്ന പക്ഷവും ഡെപ്പോസിറ്റ്‌ പിന്‍വലിക്കാമെന്നാക്കി.  ബുക്കിങ്‌ സമയത്ത്‌ 500 രൂപ മാത്രമാണ്‌ ഉപയോക്‌താവ്‌ നല്‍കേണ്ടതുള്ളു. ബാക്കി ഫോണ്‍ കൈയ്യിലെത്തുമ്പോള്‍ നല്‍കിയാല്‍ മതിയാകും. 

click me!