Jurassic World Dominion : ആഗോള റീലിസിന് മുമ്പേ ജുറാസിക് വേൾഡ് ഡൊമിനിയൻ ടോറന്‍റിൽ ലീക്കായി

Published : Jun 06, 2022, 06:30 PM IST
Jurassic World Dominion : ആഗോള റീലിസിന് മുമ്പേ ജുറാസിക് വേൾഡ് ഡൊമിനിയൻ ടോറന്‍റിൽ ലീക്കായി

Synopsis

"CAM" എന്ന ലേബലുള്ള സിനിമാസ് പറയുന്നത് വീഡിയോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് ലീക്കായ പ്രിന്റെന്നാണ്

ജുറാസിക് വേൾഡ് ഡൊമിനിയൻ , ജുറാസിക് വേൾഡ് സിനിമയുടെ മൂന്നാമത്തെയും അവസാനത്തെയും സീരിസുകൾ, ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ ആറാമത്തെ എൻട്രി എന്നിവ ടോറന്‍റ് സൈറ്റുകളിലൂടെയും മറ്റ് നെറ്റ്‌വർക്കുകളിലൂടെയും ലീക്കായി. 847MB മുതൽ 2.96GB വരെയുള്ള സൈസുള്ള ഫയലുകളാണ് ലീക്കായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ജുറാസിക് വേൾഡ് ഡൊമിനിയന്‍റെ ചോർന്ന പതിപ്പ് ഇന്നാണ് ടോറന്റ് സൈറ്റുകളിലൂടെ പ്രദർശിപ്പിച്ചത്. "CAM" എന്ന ലേബലുള്ള സിനിമാസ് പറയുന്നത് വീഡിയോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് ലീക്കായ പ്രിന്റെന്നാണ്. ജുറാസിക് വേൾഡ് ഡൊമിനിയൻ ഈ മാസം ഒന്നിന് മെക്സിക്കോയിലും ദക്ഷിണ കൊറിയയിലും രണ്ടിന് അർജന്റീനയിലും ബ്രസീലിലും റിലീസ് ചെയ്തിരുന്നു. ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ, യു എ ഇ എന്നിവിടങ്ങളിൽ ബുധനാഴ്ചയും ഓസ്‌ട്രേലിയ, ഇറ്റലി, ന്യൂസിലൻഡ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും ഇന്ത്യ, കാനഡ, ചൈന, അയർലൻഡ്, സ്‌പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും ചിത്രം പുറത്തിറങ്ങും.

തരംഗം തീര്‍ക്കാന്‍ വീണ്ടും ദിനോസര്‍ ; 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' ട്രെയിലര്‍

ലീക്കായ പ്രിന്റുകളിൽ ഒരു ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യങ്ങളും ചേർത്തിരുന്നു. ഇവ ഡിജിറ്റലായാണ് ഫിലിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ക്രീൻഷോട്ടുകൾ അനുസരിച്ച് പ്രിന്റിൽ സബ്ടൈറ്റിലുകളൊന്നുമില്ല. ക്വാളിറ്റി കുറഞ്ഞ പ്രിന്റാണ് പുറത്തായിരിക്കുന്നത്.

ജുറാസിക് വേൾഡിന്‍റെ സംവിധായകനായ കോളിൻ ട്രെവോറോയാണ് ഈ സിനിമയും സംവിധാനം ചെയ്യ്തിരിക്കുന്നത്. എമിലി കാർമൈക്കിളുമായി സഹകരിച്ച് കോളിൻ തിരക്കഥയെഴുതിയ സിനിമയാണിത്. 3D , IMAX 3D , 4DX & 2D ഒക്കെയായി എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായാണ് റീലിസ് ചെയ്യുന്നത്. സിനിമ ജൂണ്‍ 10 ന്‌ പുറത്തിറങ്ങും. പെയ്ഡ് പ്രിവ്യൂസ് ഒമ്പതിന് ഉച്ച മുതൽ ആരംഭിക്കും.  ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി ഡി, വോങ് തുടങ്ങിയവരാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. 2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഈ സിനിമ.

'തൃക്കാക്കര മോഡൽ മഞ്ചേരി മെഡിക്കൽ കോളജിലും'; എസ്എഫ്ഐയെ തോൽപ്പിക്കാൻ അവിശുദ്ധ സഖ്യമെന്ന് ജയരാജൻ

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

ഐഫോണ്‍ എയര്‍ നാണിച്ച് തലതാഴ്‌ത്തും; 35000 രൂപ വിലയില്‍ അള്‍ട്രാ-തിന്‍ മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
കാലഹരണപ്പെട്ട വിൻഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നത് 50 കോടി കമ്പ്യൂട്ടറുകള്‍: ഡെൽ