നേരത്തെ പുറത്തുവിട്ടിരുന്ന ആദ്യ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍റെ' (Jurassic World: Dominion) രണ്ടാമത്തെ ട്രെയിലർ പുറത്ത്. ഒരു ചെറിയ ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് ദിനോസറുകള്‍ കീഴടക്കുന്ന നഗരങ്ങളുടെ കാഴ്ചകളുമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തും.

നേരത്തെ പുറത്തുവിട്ടിരുന്ന ആദ്യ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരുന്നു. ദിനോസറുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നതും അവിടെ സൃഷ്ടിക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ലോട്ടെന്നാണ് ട്രെയ്‌ലറുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 

ലോകമെമ്പാടും പ്രായഭേദമന്യെ ആരാധകരെ സൃഷ്‍ടിച്ച ചിത്രമായിരുന്നു സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് (1993). ഈ സിരീസില്‍ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. കോളിന്‍ ട്രെവൊറോവ് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനൊപ്പം എമിലി കാര്‍മൈക്കളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ആംബ്ലിന്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ് ഹൊവാര്‍ഡ്, സാം നീല്‍, ലൗറ ഡേണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒടുവിൽ ആ പ്രഖ്യാപനമെത്തി; 'അവതാർ 2' റിലീസ് ഡേറ്റും ടൈറ്റിലും പ്രഖ്യാപിച്ചു

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.

'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.

കടലിനടിയിലെ വിസ്മയം ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകൾ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012ൽ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്കു മുതൽ തിരിച്ചുപിടിക്കാനാകൂ.