കാലവര്‍ഷം കനിഞ്ഞില്ല: സംസ്ഥാനത്ത് 30 ശതമാനം മഴക്കുറവ്

By Web DeskFirst Published Aug 4, 2017, 4:41 PM IST
Highlights

തിരുവനന്തപുരം: കാലവർഷത്തിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ കിട്ടിയില്ല. കഴിഞ്ഞ രണ്ട് മാസങ്ങളിൽ 30 ശതമാനം കുറവ് മഴയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. മലയോര ജില്ലകളാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.  തുടക്കം തകർത്ത് പെയ്തെങ്കിലും പിന്നെ കാലവർഷം ചതിച്ചു. കൂടുതൽ മഴ ലഭിക്കേണ്ട ജൂൺ, ജൂലൈ മാസങ്ങൾ പിന്നിടുമ്പോൾ കിട്ടിയത് പ്രതീക്ഷിച്ചതിലും 30 ശതമാനം കുറവ് മഴ. 

മലയോര ജില്ലകളിലാണ് ഏറ്റവും കുറവ്. വയനാട്ടിൽ 59 ശതമാനവും ഇടുക്കിയിൽ 41 ശതമാനവും കുറവുണ്ടായി. തിരുവനന്തപുരം , മലപ്പുറം , കണ്ണൂർ ജില്ലകളിലും കാര്യമായ മഴ ലഭിച്ചില്ല. 

കാലവർഷത്തിലെ കുറവ് തുലാവർഷ മഴയിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കഴിഞ്ഞ വർഷം 62 ശതമാനം കുറവാണ് തുലാവ‌ർഷത്തിലുണ്ടായത്. ഇന്ത്യയിലുടനീളം ഭേദപ്പെട്ട മൺസൂൺ ലഭിച്ചപ്പോൾ കേരളത്തിലും കർണ്ണാടകത്തിലും മഴ കാര്യമായി കുറഞ്ഞു. 

click me!